15 വര്‍ഷം പെണ്‍കുട്ടിയെ ലൈംഗീക അടിമയാക്കിയ ദുര്‍മന്ത്രവാദി പിടിയിലായി

15 വര്‍ഷം പെണ്‍കുട്ടിയെ ലൈംഗീക അടിമയാക്കിയ ദുര്‍മന്ത്രവാദി പിടിയിലായി
പെണ്‍കുട്ടിയെ 15 വര്‍ഷമായി ലൈംഗീക അടിമയാക്കിയ ദുര്‍മന്ത്രവാദി ഇന്തോനേഷ്യയില്‍ പോലീസ് പിടിയില്‍. 13ാം വയസ്സില്‍ മാതാപിതാക്കള്‍ തന്റെ പക്കല്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന കുട്ടിയെയാണ് ഇയാള്‍ മാതാപിതാക്കളെ കബളിപ്പിച്ച് അടിമയായി വച്ചിരുന്നത്. തന്റെ വീടിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ പെണ്‍കുട്ടിയെ പകര്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ രാത്രി ഇവരെ വീടിനോട് ചേര്‍ന്നുള്ള കുടിലില്‍ കൊണ്ടുവരും. ഈ തുരങ്കത്തില്‍ നിന്നാണ് പോലീസ് 28 കാരിയെ കണ്ടെത്തുന്നത്.

തന്റെ ശരീരത്തില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മാവ് കടന്നുകൂടിയിട്ടുണ്ടെന്നും ആ ആത്മാവ് പെണ്‍കുട്ടിയുടെ കാമുകനാണ് എന്നും വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചിരുന്നത്. പ്രസവം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഒന്നിലേറെ തവണ മരുന്നുകള്‍ കൊടുത്തതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയെയാണ് പ്രതിയുടെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷമോ അതില്‍ കൂടുതലോ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത് .

Other News in this category4malayalees Recommends