കലൈഞ്ജര്‍ പോയി ; ഇനി രാഷ്ട്രീയ പോര് മുറുകും

കലൈഞ്ജര്‍ പോയി ; ഇനി രാഷ്ട്രീയ പോര് മുറുകും

കരുണാനിധിയുടെ വേര്‍പാടില്‍ പോലും അണ്ണാ ഡിഎംകെ -ഡിഎംകെ രാഷ്ട്രീയ പോര് മറനീക്കി പുറത്തുവന്നതോടെ തമിഴ്‌നാട്ടില്‍ ഇനി നാളുകള്‍ പോര് ശക്തമാകും. കരുണാനിധിയുടെ ഭൗതിക ശരീരം മറീന ബീച്ചില്‍ തന്നെ മറവ് ചെയ്യാന്‍ ഹൈക്കോടതി തന്നെ അനുവദിച്ചത് ഫലത്തില്‍ ഡിഎംകെയുടെ രാഷ്ട്രീയ വിജയമായി. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇത് ആയുധമായി ഉപയോഗിക്കും. രാജാജി ഹാളില്‍ വച്ചു തന്നെ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇന്നലെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പ്രസംഗിക്കുകയും ചെയ്തു. വികാര നിര്‍ഭരമായ വാക്കുകള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്തു.


അതേ സമയം കരുണാനിധിയുടെ വേര്‍പാടോടെ ഡിഎംകെയില്‍ അധികാര തര്‍ക്കം മൂര്‍ച്ഛിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അഴഗിരി വിഭാഗം വീണ്ടും ശക്തമായി രംഗത്തുവന്നു കഴിഞ്ഞു. എന്നാല്‍ സ്റ്റാലിനാണ് ജനപിന്തുണ കൂടുതല്‍.

കരുണാനിധിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്നതിന് മൂത്തമകന്‍ മുത്തു എത്തിയില്ല. അദ്ദേഹത്തിന്റെ മകള്‍ തേന്‍മൊഴി മാത്രമാണ് എത്തിയത്. കരുണാനിധിയുടെ ആദ്യ ഭാര്യ പത്മാവതിയുടെ ഏക മകനാണ് മുത്തു. എംജിആറുമാണി പിണങ്ങി പിരിഞ്ഞതിന് ശേഷം മകന്‍ മുത്തുവിനെ സിനിമയില്‍ സജീവമാക്കാനായിരുന്നു കരുണാനിധിയുടെ ശ്രമം. പിന്നീട് കുറച്ചു സിനിമകളില്‍ നായകനായ ശേഷം പിതാവുമായി മുത്തു അകന്നു. ആശുപത്രിയിലും മുത്തു പിതാവിനെ കാണാനെത്തിയില്ല .

Other News in this category4malayalees Recommends