യുകെയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട്ട് വാടകകളില്‍ 15 ശതമാനം വര്‍ധവ്;പ്രധാന കാരണം ലഭ്യമായ റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ഇടിവ്; നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് മേഖലയെ ലാഭകരമല്ലാത്തതാക്കിയത് വാട കൂട്ടാന്‍ കാരണമായി

യുകെയില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍  വീട്ട് വാടകകളില്‍ 15 ശതമാനം വര്‍ധവ്;പ്രധാന കാരണം ലഭ്യമായ റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ഇടിവ്;  നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് മേഖലയെ ലാഭകരമല്ലാത്തതാക്കിയത് വാട കൂട്ടാന്‍ കാരണമായി
അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ വീട്ട് വാടകകളില്‍ 15 ശതമാനം വര്‍ധവുണ്ടാകുമെന്ന് ഏറ്റവും പുതിയ ഒരു സര്‍വേ ഫലം മുന്നറിയിപ്പേകുന്നു. റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് അഥവാ റിക്‌സ് ആണീ സര്‍വേ നടത്തിയിരിക്കുന്നത്. ഇതിനിടെ ചെറുകിട ലാന്‍ഡ് ലോര്‍ഡുമാര്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിയുമെന്നും ഇത് വാടക വര്‍ധിക്കുന്നതിന് ഒരു കാരണമാി വര്‍ത്തിക്കുമെന്നും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്തിയിരുന്ന നികുതി മാറ്റങ്ങള്‍ ബൈ ടു ലെറ്റ് ഇന്‍വെസ്റ്റ്‌മെന്റിലെ ലാഭം വെട്ടിക്കുറച്ചുവെന്നും ഈ സര്‍വേ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനാല്‍ രാജ്യത്തെ പ്രൈവറ്റ് റെന്റഡ് മേഖലയെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടേണ്ടുന്ന സമയമാണിതെന്നും റിക്‌സ് സര്‍വേ നിര്‍ദേശിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പുതിയ റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ സപ്ലൈ കുത്തനെ ഇടിയുന്ന പ്രവണതയാണ് സര്‍വേയില്‍ വെളിപ്പെട്ടിരിക്കുന്നതെന്നും ഇതും വാടക പരിധി വിട്ട് വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ വാടക വീടുകള്‍ തേടുന്നവരുടെ കാര്യത്തില്‍ സ്ഥിരമായ വര്‍ധനവുണ്ടാകുന്നുവെന്നാണ് റിക്‌സിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. ലഭ്യമായ വാടകവീടുകളുടെ എണ്ണം കുത്തനെ ഇടിയുന്നതാണ് വാടക കുത്തനെ ഉയരുന്നതിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് റിക്‌സ് ചീഫ് എക്കണോമിസ്റ്റായ സൈമണ്‍ റുബിന്‍സന്‍ വെളിപ്പെടുത്തുന്നത്. ഇത്തത്തില്‍ വാടകവീടുകളുടെ എണ്ണം കുറയുന്നതിനും വാടക കുതിച്ച് കയറുന്നതിനും ഗവണ്‍മെന്റാണ് ഉത്തരവാദിയെന്നാണ് ലേബറിന്റെ ഷാഡോ ഹൗസിംഗ് സെക്രട്ടറിയായ ജോണ്‍ ഹീലേ ആരോപിച്ചിരിക്കുന്നത്.

സ്വകാര്യമേഖലയില്‍ വാടകക്ക് വീടെടുക്കുന്നവര്‍ നേരിടുന്ന ഈ കടുത്ത സമ്മര്‍ദത്തിന് ഉത്തരമേകാന്‍ ഇനിയും കണ്‍സര്‍വേറ്റീവ് മിനിസ്റ്റര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നത് പരിതാപാര്‍ഹമാണെന്നും ഹീലേ ആരോപിക്കുന്നു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയാല്‍ നിലവിലെ വാടക മാര്‍ക്കറ്റിലെ പ്രതിസന്ധികള്‍ പരിഹരിക്കുമെന്നും റെന്റര്‍മാര്‍ക്ക് പുതിയ അവകാശങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കുടിയൊഴിപ്പിക്കലും മറ്റ് ദ്രോഹപരമായ അധികാരങ്ങളും ലാന്‍ഡ് ലോര്‍ഡുമാരില്‍ നിന്നും എടുത്ത് മാറ്റുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

Other News in this category4malayalees Recommends