യുകെയില്‍ മോഡേണ്‍ സ്ലാവറിയുമായി ബന്ധപ്പെട്ട പ്രോസിക്യൂഷനില്‍ ഒരു വര്‍ഷത്തിനിടെ 25 ശതമാനം പെരുപ്പം; നിരവധി പേര്‍ അടിമകളായി ചൂഷണം ചെയ്യപ്പെടുന്നുവെങ്കിലും നിയമത്തിന് മുന്നിലെത്തുന്ന കേസുകള്‍ കുറവ്; കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തം

യുകെയില്‍ മോഡേണ്‍ സ്ലാവറിയുമായി ബന്ധപ്പെട്ട പ്രോസിക്യൂഷനില്‍ ഒരു വര്‍ഷത്തിനിടെ 25 ശതമാനം പെരുപ്പം; നിരവധി പേര്‍ അടിമകളായി ചൂഷണം ചെയ്യപ്പെടുന്നുവെങ്കിലും നിയമത്തിന് മുന്നിലെത്തുന്ന കേസുകള്‍ കുറവ്; കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തം
യുകെയില്‍ ആധുനിക രീതിയിലുള്ള അടിമത്തം സമീപകാലത്തായി വര്‍ധിച്ച് വരുന്നുവെന്നാണല്ലോ പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആധുനിക അടിമത്തവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷനിലും കഴിഞ്ഞ വര്‍ഷം 25 ശതമാനം വര്‍ധവുണ്ടായിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ മോഡേണ്‍ സ്ലാവറിക്ക് നിരവധി പേര്‍ ഇരകളാകുന്നുണ്ടെങ്കിലും അതില്‍ കുറച്ചെണ്ണം മാത്രമേ നിയമത്തിന് മുന്നിലെത്തുന്നുള്ളുവെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.

നിര്‍ബന്ധിച്ചുള്ള ജോലിയെടുപ്പിക്കല്‍, ലൈംഗികപരമായ ചൂഷണം, നിര്‍ബന്ധിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യിപ്പിക്കല്‍ തുടങ്ങിയവ എത്രയും വേഗം അധികൃതരെ അറിയിക്കുന്നതിന് പ്രേരിപ്പിക്കുന്നതിന് തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇതിന് വേണ്ടി ശ്രമിച്ച് വരുന്നുണ്ടെന്നുമാണ് ദി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) പ്രതികരിച്ചിരിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികളെ തടയുന്നതിനുള്ള ദേശീയ നയം പര്യാപ്തമല്ലെന്ന ആരോപണം എംപിമാര്‍ ഉന്നയിച്ചിട്ട് അധിക നാളായിട്ടില്ല.

മോഡേണ്‍ സ്ലാവറി എന്നത് അതിന് ഇരകളാകുന്നുവരെ ദീര്‍ഘകാലം വേട്ടയാടുന്നുവെന്നും അവരുടെ ജീവിതം തന്ന െൈകവിട്ട് പോകുന്ന വിധത്തിലായിത്തീര്‍ന്നിരിക്കുന്നുവെന്നുമാണ് സ്ഥാനമൊഴിയിരുന്ന പബ്ലിക്ക് പ്രോസിക്യൂഷന്‍ ഡയറക്ടറായ അലിസന്‍ സൗന്‍ഡേര്‍സ് വെളിപ്പെടുത്തുന്നത്. ഇത് ഇരകളില്‍ കടുത്ത ആഘാതമാണുണ്ടാക്കുന്നതെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് അടിമയായി വര്‍ത്തിക്കുന്ന സാഹചര്യം ഈ രാജ്യത്ത് ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ജോലിക്കായോ , ലൈംഗിക ചൂഷണത്തിനായോ അല്ലെങ്കില്‍ കുറ്റങ്ങള്‍, വീട്ട് വേലകള്‍ ചെയ്യിക്കാനോ ഇത്തരത്തില്‍ അടിമകളെ ഇവിടേക്ക് കൊണ്ട് വരുത്തുന്നതിന് പൂര്‍ണമായും അറുതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം ചൂഷണം ഇല്ലാതാക്കുന്നതിനായി പോലീസും മറ്റ് പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിലൂടെ ഇത്തരം ചൂഷണങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് സത്വരം നീതി നേടിക്കൊടുക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Other News in this category4malayalees Recommends