എന്‍എച്ച്എസില്‍ നിന്നും വെര്‍ജിന്‍ കെയര്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കോണ്‍ട്രാക്ടുകള്‍ നേടിയതിനെതിരെയുള്ള പെറ്റീഷന് വന്‍ ജനപിന്തുണ; റിച്ചാര്‍ഡ് ബ്രാന്‍സന്‍ എന്‍എച്ച്എസിനെ കോടതി കയറ്റുന്നതിനെതിരെയും പ്രതിഷേധം; സ്വകാര്യവല്‍ക്കരണത്തോടുള്ള എതിര്‍പ്പ്‌

എന്‍എച്ച്എസില്‍ നിന്നും വെര്‍ജിന്‍ കെയര്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കോണ്‍ട്രാക്ടുകള്‍ നേടിയതിനെതിരെയുള്ള പെറ്റീഷന് വന്‍ ജനപിന്തുണ;  റിച്ചാര്‍ഡ് ബ്രാന്‍സന്‍ എന്‍എച്ച്എസിനെ കോടതി കയറ്റുന്നതിനെതിരെയും പ്രതിഷേധം; സ്വകാര്യവല്‍ക്കരണത്തോടുള്ള എതിര്‍പ്പ്‌

എന്‍എച്ച്എസുമായി കടുത്ത നിയമയുദ്ധങ്ങളിലേര്‍പ്പെട്ട് എന്‍എച്ച്എസിന് കോടതികളിലേക്ക് വലിച്ചിഴയ്ക്കുന്ന റിച്ചാര്‍ഡ് ബ്രാന്‍സനെതിരെ ജനവികാരം അണപൊട്ടിയൊഴുകുന്നു. ഇങ്ങനെയൊക്കെയായിട്ടും വെര്‍ജിന്‍ കെയര്‍ കഴിഞ്ഞ അഞ്ച ് വര്‍ഷങ്ങള്‍ക്കിടെ രണ്ട് ബില്യണ്‍ പൗണ്ടിന്റെ ഹെല്‍ത്ത് സര്‍വീസ് കോണ്‍ട്രാക്ട് നേടിയെടുത്തതിലും ക്യാംപയിനര്‍മാര്‍ക്ക് പ്രതിഷേധമുണ്ട്. തങ്ങളുടെ വികാരം രേഖപ്പെടുത്താനായി ഇതിനെതിരെ അവര്‍ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനില്‍ ഇതുവരെയായി ഒരു ലക്ഷത്തോളം പേരാണ് ഒപ്പ് വച്ചിരിക്കുന്നത്.


എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുന്നതിലും ക്യാമ്പയിനര്‍മാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വെര്‍ജിന്‍ ഇത്രയും തുകയ്ക്കുള്ള കോണ്‍ട്രാക്ടുകള്‍ നേടിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതിനെ തടുര്‍ന്നാണ് എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഈ ക്യാമ്പയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ വെര്‍ജിന്‍ കെയറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും യാതൊരു വിധ ഡിവിഡണ്ടും എടുത്തിട്ടില്ലെന്നാണ് തനിക്ക് നേരെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളോട് ബ്രാന്‍സന്‍ പ്രതികരിച്ചിരിക്കുന്നത്.

ഇതില്‍ നിന്നും തനിക്ക് ലാഭമുണ്ടാകുമ്പോള്‍ അതില്‍ നൂറ് ശതമാനവും എന്‍എച്ച്എസില്‍ തന്നെ നിക്ഷേപിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ക്യാമ്പയിന്‍ ഓര്‍ഗനൈസേഷനായ 38 ഡിഗ്രീസ് ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 107,898 പേരുടെ ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ രണ്ട് ബില്യണ്‍ പൗണ്ട് എന്‍എച്ച്എസ് കോണ്‍ട്രാക്ടുകളില്‍ നിന്നും ബ്രാന്‍സന്‍ രണ്ട് നേടിയെന്നറിഞ്ഞുവെന്നും ഇത് എന്‍എച്ച്എസിനെയും നികുതിദായകനെയും പറ്റിച്ചുണ്ടാക്കിയ പണമാണെന്നും അതിനെതിരെ ഏവരും മുന്നോട്ട് വരണമെന്നുമാണ് പെറ്റീഷന്‍ ആവശ്യപ്പെടുന്നത്.

ഇതിന് പുറമെ ബ്രാന്‍സന്‍ എന്‍എച്ച്എസിനെ കോടതി നടപടികളിലേക്ക് വലിച്ചിഴക്കുന്നതിലും പെറ്റീഷന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. എന്‍എച്ച്എസിന്റെ വിലയേറിയ പണം ഹെല്‍ത്ത് കെയറിലാണ് മുടക്കേണ്ടതെന്നും മറിച്ച് കോടതി യുദ്ധങ്ങള്‍ക്കായല്ലെന്നും ഈ പെറ്റീഷന്‍ ആവശ്യപ്പെടുന്നു. 2016-17ല്‍ മാത്രം ഈ ഗ്രൂപ്പ് ഒരു ബില്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് കോണ്‍ട്രാക്ടുകള്‍ നേടിയെന്നാണ് എന്‍എച്ച്എസ് സപ്പോര്‍ട്ട് ഫൗണ്ടേഷന്‍ ജനുവരിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണഫലം വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends