നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടായാല്‍ കാന്‍സറിനും ഹൃദ്രോഗത്തിനും മറ്റും മരുന്ന് ലഭിക്കാതെ യൂറോപ്യന്‍കാര്‍ മരിക്കുമോ....?? കടുത്ത മുന്നറിയിപ്പുമായി ആംഗ്ലോ-സ്വീഡിഷ് ഡ്രഗ് ഫേം; കരാറില്ലാത്ത ബ്രെക്‌സിറ്റുണ്ടായാല്‍ മരുന്നുകള്‍ യൂണിയനിലേക്ക് അയക്കാനാവില്ലെന്ന്

നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടായാല്‍ കാന്‍സറിനും ഹൃദ്രോഗത്തിനും മറ്റും മരുന്ന് ലഭിക്കാതെ യൂറോപ്യന്‍കാര്‍ മരിക്കുമോ....?? കടുത്ത മുന്നറിയിപ്പുമായി ആംഗ്ലോ-സ്വീഡിഷ് ഡ്രഗ് ഫേം; കരാറില്ലാത്ത ബ്രെക്‌സിറ്റുണ്ടായാല്‍ മരുന്നുകള്‍ യൂണിയനിലേക്ക് അയക്കാനാവില്ലെന്ന്
യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെയുള്ള ബ്രെക്‌സിറ്റ് സംജാതമായാല്‍ യൂറോപ്യന്‍ യൂണിയനിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് നിര്‍ണായകമായ മരുന്നുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേംബ്രിഡ്ജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ-സ്വീഡിഷ് ഡ്രഗ് ഫേമായ അസ്ട്രസെനെക രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് വിവിധ മരുന്നുകള്‍ യുകെയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെത്തുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുമെന്നും അസ്ട്രസെനെക മുന്നറിയിപ്പേകുന്നു.

നോ ഡീല്‍ സാഹചര്യത്തെ നേരിടാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ നിരവധി ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും യുകെയില്‍ നിന്നും യൂറോപ്പിലെത്തുന്നതിന് തടസം നേരിടുമെന്നും കമ്പനി താക്കീതേകുന്നു. കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്കുള്ള നിര്‍ണായകമായ മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള റിസര്‍ച്ച് ഹെഡ് ക്വാര്‍ട്ടേസ് ഈ കമ്പനിക്ക് കേംബ്രിഡ്ജിലുണ്ട്. ഇത് സംബന്ധിച്ച മരുന്നുകളുടെ നിര്‍ണായകമായ ടെസ്റ്റുകള്‍ അസ്ട്രസെനെക യുകെയിലും യൂറോപ്യന്‍ യൂണിയനിലും നടത്തി വരുന്നുമുണ്ട്.

നിലവില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാകുന്നതിനുള്ള സാധ്യത ശക്തമായിരിക്കുന്നതിനാല്‍ അതിനെ നേരിടുന്നതിനായി കമ്പനി തയ്യാറെടുത്ത് വരുകയാണെന്നാണ് കമ്പനിയുടെ മാര്‍ക്കറ്റ് ആക്‌സസ് ആന്‍ഡ് എക്‌സ്റ്റേണല്‍ അഫയേര്‍സ് ഡയറക്ടറായ ആഡ് അന്റോണൈസ് വെളിപ്പെടുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പിലാകുന്നതെങ്കില്‍ അതിനെ നേരിടുന്നതിനായി കമ്പനി കാലേക്കൂട്ടി ഒരുക്കം നടത്തിയില്ലെങ്കില്‍ യൂറോപ്പിലുള്ളവര്‍ക്ക് നിര്‍ണായക മരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

കാരണം ഇത്തരം മരുന്നുകളുടെ ഉല്‍പാദനം യുകെയില്‍ മാത്രമാണെന്നതാണ് ഇതിന് കാരണമെന്നും ഡച്ച് ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് ലോക്കറ്റ് സൈറ്റിനോട് സംസാരിക്കവെ അദ്ദേഹം വിശദീകരിക്കുന്നു. കാന്‍സര്‍, കാര്‍ഡിയോ വാസ്‌കുലര്‍, മെറ്റബോളിക് രോഗങ്ങള്‍, റെസ്പിറേറ്ററി പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള മരുന്നുകളാണ് ഈ കമ്പനി ഗവേഷണം ചെയ്ത് വികസിപ്പിച്ച് വരുന്നത്. ഇവ ഗുരുതരമായ രോഗങ്ങളാണെന്നും അതിനാല്‍ ബ്രെക്‌സിറ്റ് മൂലം ഇവ മറ്റ് രാജ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതില്‍ തടസമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കമ്പനി മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends