മുസ്ലീം ബന്ധമുള്ള ഗ്രാമത്തിന്റെ പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍ ; മഹേഷ് നഗര്‍ എന്ന പേരിന് അനുവാദം നല്‍കി മന്ത്രാലയം

മുസ്ലീം ബന്ധമുള്ള ഗ്രാമത്തിന്റെ പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍ ; മഹേഷ് നഗര്‍ എന്ന പേരിന് അനുവാദം നല്‍കി മന്ത്രാലയം
രാജസ്ഥാനിലെമിയാന്‍ കാ ബാര ജില്ലയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. മുസ്ലീം ബന്ധമുള്ള പേര് മാറ്റി മഹേഷ് നഗര്‍ എന്നാണ് വസുന്ധര രാജ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ബര്‍മാര്‍ ജില്ലയിലെ 1500 പേരടങ്ങുന്ന ഗ്രാമത്തിന്റെ പേരാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ജില്ലയുടെ പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരില്‍ വസുന്ധര രാജെയാണ് മുഖ്യമന്ത്രി.

ഈ ജില്ലയിലുള്ള ഗ്രാമവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലയുടെ പേരു മാറ്റിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മിയാന്‍ കാ ബാര എന്ന ഈ സ്ഥലപ്പേരിന്റെ അര്‍ത്ഥം മുസ്ലീങ്ങള്‍ അതിവസിക്കുന്ന സ്ഥലം എന്നാണ്. ഈ സ്ഥലപേര് കൊണ്ട് ഗ്രാമവാസികളുടെ മക്കള്‍ക്ക് വിവാഹാലോചനകള്‍ വരുന്നില്ല എന്ന വ്യാപക പരാതി ഉയര്‍ന്നതിനാലാണ് ഈ പേര് മാറ്റി മഹേഷ് നഗര്‍ എന്നാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

ഗ്രാമത്തിന്റെ പേര് മാറ്റണമെന്നുള്ള ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും അവര്‍ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്രമാണ് പേര് മാറ്റത്തിന് അന്തിമ അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുഗള്‍ സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷന്‍ എന്നാക്കിയത്. താജ് മഹലിന്റെ പേര് മാറ്റണമെന്നും കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കരുതെന്ന് തിട്ടൂരം ഇറക്കിയതും ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപിയാണ്. ബിജെപിയുടെ മുസ്ലീംവിരുദ്ധ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്.

Other News in this category4malayalees Recommends