അമേരിക്ക കൊറിയന്‍ പെനിന്‍സുലയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉത്തരകൊറിയയുടെ ആരോപണം; തങ്ങള്‍ക്ക് മേല്‍ വാഷിംഗ്ടണ്‍ പൂര്‍ണായ ഉപരോധത്തിന് സമ്മര്‍ദം ചെലുത്തുന്നതിലുള്ള പ്യോന്‍ഗ്യാന്‍ഗിന്റെ അസ്വസ്ഥത; ഇരു കൊറിയകളുടെയും ചര്‍ച്ച അടുത്തയാഴ്ച

അമേരിക്ക കൊറിയന്‍ പെനിന്‍സുലയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉത്തരകൊറിയയുടെ ആരോപണം; തങ്ങള്‍ക്ക്  മേല്‍ വാഷിംഗ്ടണ്‍ പൂര്‍ണായ ഉപരോധത്തിന് സമ്മര്‍ദം ചെലുത്തുന്നതിലുള്ള പ്യോന്‍ഗ്യാന്‍ഗിന്റെ അസ്വസ്ഥത; ഇരു കൊറിയകളുടെയും ചര്‍ച്ച അടുത്തയാഴ്ച
കൊറിയന്‍ പെനിന്‍സുലയില്‍ അസ്ഥിരത സൃഷ്ടിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ഉത്തരകൊറിയ രംഗത്തെത്തി. ഉത്തര-ദക്ഷിണ കൊറിയകള്‍ അടുത്ത ആഴ്ച നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഉത്തരകൊറിയ യുഎസിനെതിരെ ഈ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായ്-ഇന്നു ഉത്തരകൊറിയന്‍ നേതാവ് കിംഗ ജോന്‍ ഉന്നും തമ്മിലുള്ള മൂന്നാമത് ചര്‍ച്ചക്കുള്ള ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

തങ്ങള്‍ നിര്‍ണായകമായ ചര്‍ച്ചക്കൊരുങ്ങുന്നുവെന്ന കാര്യം വ്യാഴാഴ്ച സിയോളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പാണ് ഉത്തരകൊറിയന്‍ വിദേശ കാര്യമന്ത്രാലയം ക്രോധം നിറഞ്ഞ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്യോന്‍ഗ്യാന്‍ഗിന് മേല്‍ പൂര്‍ണമായ ഉപരോധത്തിനായി സമ്മര്‍ദം ചെലുത്തുന്നതിലൂടെ യുഎസ് കൊറിയന്‍ പെനിന്‍സുലയിലെ ആണവനിരായുധീകരണത്തിനുള്ള തങ്ങളുടെ ശ്രമങ്ങളെ പുറകോട്ട് വലിക്കുമെന്നും പ്യോന്‍ഗ്യാന്‍ഗ് മുന്നറിയിപ്പേകുന്നു.

ഇതിനാല്‍ വളരെ കഷ്ടപ്പെട്ട് നേടിയ ഇന്നത്തെ കൊറിയന്‍ പെനിന്‍സുലയിലെ സമാധാനാവസ്ഥയും സുസ്ഥിരതയും ഇതു പോലെ തുടരാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പേകുന്നു. എന്നാല്‍ അടുത്ത ആഴ്ചയിലെ ചര്‍ച്ച എവിടെ വച്ചാണ് നടക്കുന്നതെന്ന് സൗത്ത് കൊറിയയുടെ യൂണിഫിക്കേഷന്‍ മിനിസ്ട്രി വ്യക്തമാക്കിയിട്ടില്ല. ഏപ്രിലില്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉന്നിനെ പ്യോന്‍ഗ്യാന്‍ഗില്‍ പോയി കാണാന്‍ നേരത്തെ മൂണ്‍ സമ്മതിച്ചിരുന്നു.

Other News in this category4malayalees Recommends