ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു ; പണം ഉള്‍പ്പെടെ കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍

ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു ; പണം ഉള്‍പ്പെടെ കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍
വഡോദര ; ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയ്ദീപ് പട്ടേല്‍, സത്യം പാണ്ഡേ എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി അജയ് പട്ടേലിനായി തിരച്ചിലിലാണ് പോലീസ് .

ദമ്പതികള്‍ വഡോദരയിലെ വാദ്‌സര്‍ ബ്രിഡ്ജില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ മക്കാര്‍പുര മാര്‍ക്കറ്റ് പരിസരത്തുവച്ചായിരുന്നു സംഭവം. ഇരുവരും ബൈക്കില്‍ പോകുന്നതിനിടെ മൂന്നംഗ സംഘം നിര്‍ത്തി അക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദമ്പതികളുടെ കൈവശമുണ്ടായിരുന്ന ഫോണും പണവും കവര്‍ന്നു.

തുടര്‍ന്ന് ഇരുവരേയും വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. സംഭവത്തില്‍ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു .

Other News in this category4malayalees Recommends