സീറോ മലബാര്‍ സഭാ ചരിത്രത്തില്‍ ഇതാദ്യം !! ഭൂമിയിടപാടില്‍ കള്ളപ്പണം ; ആദായനികുതി വകുപ്പ് കര്‍ദ്ദിനാളിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തു

സീറോ മലബാര്‍ സഭാ ചരിത്രത്തില്‍ ഇതാദ്യം !! ഭൂമിയിടപാടില്‍ കള്ളപ്പണം ; ആദായനികുതി വകുപ്പ് കര്‍ദ്ദിനാളിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തു
ഭൂമിയിടപാട് കേസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ആറു മണിക്കൂര്‍ ആദായ നികുതിവകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സ്വകാര്യ കാറിലാണ് കര്‍ദ്ദിനാളെത്തിയത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേല്‍, സ്ഥലം ഉടമ ഇലഞ്ഞിക്കല്‍ ജോസ് കുര്യന്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ 13 കേന്ദ്രങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്ന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഇടപാടില്‍ കോടി കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് വിവരം. ഇടപാടുകളില്‍ ഒപ്പു വച്ചിരിക്കുന്നത് കര്‍ദ്ദിനാളാണ്. പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് കര്‍ദ്ദിനാളിനെ ചോദ്യം ചെയ്തതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ആദ്യഘട്ട പരിശോധനകളില്‍ സഭാ സ്ഥാപനങ്ങളെ ആദായ നികുതി വകുപ്പ് പൂര്‍ണമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ കര്‍ദ്ദിനാളിനെ ചോദ്യം ചെയ്തതോടെ സഭാ നേതൃത്വം വെട്ടിലായി. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ദ്ദിനാള്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത് .

Other News in this category4malayalees Recommends