യുകെയില്‍ ഈ സമ്മറുണ്ടാക്കിയത് ഏറ്റവും കടുത്ത ആഘാതം; കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മരണസംഖ്യ ഏറ്റവും കുടുതല്‍; ഏറ്റവും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയത് എന്‍എച്ച്എസിന് മേല്‍; കടന്ന് പോയത് എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കാര്‍ന്ന ജൂലൈ

യുകെയില്‍ ഈ സമ്മറുണ്ടാക്കിയത് ഏറ്റവും കടുത്ത ആഘാതം; കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി മരണസംഖ്യ ഏറ്റവും കുടുതല്‍;  ഏറ്റവും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയത് എന്‍എച്ച്എസിന് മേല്‍; കടന്ന് പോയത് എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കാര്‍ന്ന ജൂലൈ
ബ്രിട്ടന്‍ ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ സമ്മറിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണല്ലോ. കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് അധികമായി നൂറ് കണക്കിന് പേര്‍ മരിച്ചുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. പതിവില്ലാത്ത വിധത്തിലെത്തിയിരിക്കുന്ന സമ്മര്‍ എന്‍എച്ച്എസിനെയും കടുത്തരീതിയില്‍ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് നിരത്തുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ രണ്ടിനും ജൂലൈ 20നും ഇടയില്‍ ഏതാണ്ട് 995 പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ സാധാരണ ഇക്കാലത്ത് ശരാശരി മരിക്കുന്നതിനേക്കാള്‍ അധികമായി മരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പ്രാഥമിക കണക്കുകള്‍ സമ്മര്‍ വിതച്ച ആഘാതത്തിന്റെ പൂര്‍ണമായ ചിത്രം വെളിപ്പെടുത്തുന്നില്ലെന്നും ഒഎന്‍സ് കണക്കുകള്‍ എടുത്ത് കാട്ടുന്നു. ഇതിന്റെ ഭാഗമായി ആദ്യം മരണം രജിസ്ട്രര്‍ ചെയ്ത തിയതിയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് നീങ്ങിയിരിക്കുന്നത്. മറിച്ച ആ വ്യക്തി മരിച്ച തിയതിയുടെ അടിസ്ഥാനത്തിലല്ല. സാധാരണയായി മരണം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്ട്രര്‍ ചെയ്യാറുണ്ടെങ്കിലും ഇത് കൊറോണര്‍ക്ക് രജിസ്ട്രര്‍ക്ക് ചെയ്യുകയാണെങ്കില്‍ ഇതിലും വൈകിയേക്കാം. എങ്ങനെയായിരുന്നാലും കഴിഞ്ഞ അഞ്ച് വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന ശരാശരി മരണ നിരക്ക് ഈ വര്‍ഷത്തേക്കാള്‍ കുറവാണെന്ന് കാണാം.

ഇത് പ്രകാരം ഇക്കാലത്ത് 2018ല്‍ 65,439 മരണങ്ങളാണ് രജിസ്ട്രര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 2017ല്‍ ഇത് 65,846 പേരും 2016ല്‍ 65,728 പേരുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും ഇക്കാലത്ത് ഈ വര്‍ഷത്തേക്കാള്‍ മരണസംഖ്യ കൂടുതലാണെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്ത് നോക്കുമ്പോള്‍ ഈ വര്‍ഷമാണ് ശരാശരി മരണനിരക്ക് ഈ കാലത്ത് വര്‍ധിച്ചിരിക്കുന്നത്. പതിവിലും ശക്തമായ സമ്മറാണ് ഇതിന് കാരണമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 2015ലും 2016ലും ഈ വര്‍ഷത്തേക്കാള്‍ കൂടുല്‍ പേര്‍ മരിച്ചിട്ടുണ്ട്.

ഈ കടുത്ത സമ്മര്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന മേഖലകളിലൊന്ന് എന്‍എച്ച്എസാണ്. അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കാര്‍ന്ന ജൂലൈമാസമാണ് കടന്ന് പോയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെക്കോര്‍ഡ് എണ്ണം രോഗികളാണ് എ ആന്‍ഡ് ഇയില്‍ കാത്തിരിക്കേണ്ടി വന്നിരിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്കിടെ നോണ്‍അര്‍ജന്റ് സര്‍ജറിയുടെ വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഏറ്റവും നീണ്ട കാലവുമായിരുന്നു ഇത്. കഴിഞ്ഞ മാസം ഇതിന്റെ ഭാഗമായി 2.18 മില്യണ്‍ പേര്‍ എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെത്തിയിരുന്നു. 2010ല്‍ ഇത്തരം ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള റെക്കാര്‍ഡാണിത്.

Other News in this category4malayalees Recommends