യുകെയില്‍ വല്‍നറബിളായവരെ സഹായിക്കുന്നതിനായുള്ള ഹൗസിംഗ് ഫണ്ട് വെട്ടിക്കുറയ്ക്കല്‍; പതിനായിരക്കണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ താമസസ്ഥലം ഇല്ലാതാകും; സപ്പോര്‍ട്ടഡ് ഹൗസിംഗ് ഇല്ലാതാവുമെന്ന് കരുതുന്നവരുമേറെ

യുകെയില്‍ വല്‍നറബിളായവരെ സഹായിക്കുന്നതിനായുള്ള ഹൗസിംഗ് ഫണ്ട് വെട്ടിക്കുറയ്ക്കല്‍; പതിനായിരക്കണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ താമസസ്ഥലം ഇല്ലാതാകും; സപ്പോര്‍ട്ടഡ് ഹൗസിംഗ് ഇല്ലാതാവുമെന്ന് കരുതുന്നവരുമേറെ
വല്‍നറബിളായവരെ സഹായിക്കുന്നതിനായുള്ള ഹൗസിംഗ് ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതി കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ശക്തമായി. ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ വാഗ്ദാനത്തില്‍ നിന്നുമാണ് സര്‍ക്കാര്‍ നാടകീയമായി മലക്കം മറിഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഫണ്ട് വെട്ടിക്കുറച്ചാല്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയായ ആയിരക്കണക്കിന് ഇരകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, മറ്റ് വല്‍നറബിള്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ണായകമായ പിന്തുണ ഇല്ലാതാവുമെന്ന മുന്നറിയിപ്പ് പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പാണ് ഈ ഫണ്ട് തന്നെ കടുത്ത രീതിയില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇത്തരം ഗ്രൂപ്പുകള്‍ക്ക് സപ്പോര്‍ട്ടഡ് ഹൗസിംഗിന് വേണ്ടി ഇതിന്റെ ചുമതലയുള്ള കൗണ്‍സിലുകള്‍ക്കായി നിര്‍ണാകമായ തോതില്‍ ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ വര്‍ഷമായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ഉയര്‍ത്തിയിരുന്നത്. അത് പ്രകാരം സ്ത്രീകളായ അഭയാര്‍ത്ഥികള്‍ക്കും ഹോം ലെസ് ഷെല്‍ട്ടറുകള്‍ക്കും വേ്ണ്ടി പര്യാപ്തമായ ഫണ്ടേകുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കിരകളായവര്‍ക്കും വീടില്ലാത്തവര്‍ക്കും മറ്റ് വള്‍നറബില്‍ ഗ്രൂപ്പുകള്‍ക്കും സഹായകരമാകുന്ന ഫണ്ട് വെട്ടിക്കുറക്കാനാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും വല്‍നറബിളായവരെ സംരക്ഷിക്കുകയെന്നത് ഗവണ്‍മെന്റിന്റെ എക്കാലത്തെയും മുന്‍ഗണനയുള്ള കാര്യമാണെന്നും എന്നാല്‍ ഈ രംഗത്തെ മുതലെടുപ്പ് തടയുന്നതിന് വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരിക്കുന്നതെന്നും ഹൗസിംഗ് മിനിസ്റ്ററായ കിറ്റ് മാല്‍ത്തൗസ് പറയുന്നു. ഇതില്‍ നിന്നും അഭയാര്‍ത്ഥികളെ ഒഴിക്കാനുള്ള പദ്ധതി കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് റെഫ്യൂജി സപ്പോര്‍ട്ടഡ് ഗ്രൂപ്പുകളും ചാരിറ്റികളും കടുത്ത മുന്നറിയിപ്പേകുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും സുരക്ഷിതമായ താമസസ്ഥലമില്ലാത്ത അവസ്ഥയിലെത്തുമെന്നാണ് ഡൊമെസ്റ്റിക് അബ്യൂസ് ചാരിറ്റി വുമണ്‍സ് എയ്ഡ് മുന്നറിയിപ്പേകുന്നത്. ഇത് സംബന്ധിച്ച റീതിങ്ക് മെന്റല്‍ ഇല്‍നെസ് ഒരു സര്‍വേ നടത്തിയിരുന്നു. പുതിയ നിര്‍ദേശം നിലവില്‍ വന്നാല്‍ തങ്ങളുടെ സര്‍വീസിന് അന്ത്യം വരുമെന്നാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കായുള്ള സപ്പോര്‍ട്ടഡ് ഹൗസിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 84 ശതമാനം പേരും ഈ സര്‍വേയോട് പ്രതികരിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends