ഡോക്ടറെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം ; മകന്‍ അറസ്റ്റിലായി

ഡോക്ടറെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം ; മകന്‍ അറസ്റ്റിലായി
തോപ്പുംപടി ; സ്വകാര്യ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച വീട്ടമ്മയുടെ മരണം കൊലപാതകം. മകന്‍ അറസ്റ്റിലായി. ഓടംപള്ളി ലെയ്‌നില്‍ അരക്കനാട് എസ്ആര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന മട്ടമ്മല്‍ ഡോ മരിയ ഗ്രേസി (64) യുടെ മരണവുമായി ബന്ധപ്പെട്ട മകന്‍ ജോസ് പ്രദീപ് (35) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചാം തിയതിയാണ് ഡോക്ടറെ മരിച്ച നിലയില്‍ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മകന്‍ എത്തിച്ചത്. തോപ്പുംപടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചന അനുസരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. മകനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഡോ. മരിയ ഗ്രേസിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക അവയവങ്ങളില്‍ മുറിവുണ്ടായകാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.Other News in this category4malayalees Recommends