രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് ഇലക്ട്രീഷന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു ; സംഭവം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍

രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് ഇലക്ട്രീഷന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു ; സംഭവം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഇലക്ട്രീഷ്യന്‍ ദാരുണമായി ബലാത്സംഗം ചെയ്തു. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ ഇലക്ട്രീഷ്യനെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിന് ഇരയായ കുട്ടികളെ മുതിര്‍ന്ന സഹോദരിയും ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്. വാട്ടര്‍ പമ്പിന്റെ അടുത്തേക്ക് പെണ്‍കുട്ടിയെ പ്രതി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇവിടെവച്ച് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു.

സ്‌കൂളിന് സമീപത്തെ ചേരിയിലാണ് പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്.

ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ദാരുണമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് ഇതില്‍ ദാരുണമായത് .


Other News in this category4malayalees Recommends