ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും ; പോലീസിനെ നേരിടാന്‍ വിശ്വാസികളും ബിഷപ്പ് ഹൗസിലേക്ക്

ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും ; പോലീസിനെ നേരിടാന്‍ വിശ്വാസികളും ബിഷപ്പ് ഹൗസിലേക്ക്
കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കേരളത്തില്‍ നിന്നുപോയ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോലീസിനെ നേരിടാന്‍ വിശ്വാസികളില്‍ ചിലരും രംഗത്തെത്തി. വൈദീകരില്‍ നിന്നും മൊഴിയെടുത്ത ശേഷം ഏറ്റവും അവസാനമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക.

പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യുക. ഇതിനായി 55 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയുമായാണ് സംഘം ജലന്ധറിലെത്തിയത്. കേരള പോലീസിന് പഞ്ചാബ് പോലീസ് പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ പോലീസ് എത്തും മുമ്പ് വിശ്വാസികളോട് ബിഷപ്പ് ഹൗസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സംഘര്‍ഷ സാധ്യതയുമുണ്ട്. അറസ്റ്റുണ്ടായാല്‍ പ്രതികരിക്കാനാണ് വിശ്വാസികളെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . ഏതായാലും പോലീസും മുന്‍കരുതലോടെയാണ് ചോദ്യം ചെയ്യാനായി പോകുന്നത് .

Other News in this category4malayalees Recommends