വെള്ളപ്പൊക്കവും മഴയും ; ദുരിതത്തിലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെത്തും

വെള്ളപ്പൊക്കവും മഴയും ; ദുരിതത്തിലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെത്തും
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാഴ്ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും.രാവിലെ 12.30 ന് കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

റോഡ് മാര്‍ഗമായിരിക്കും ആഭ്യന്തരമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.

മഴമൂലം കേരളത്തിലുണ്ടായ ദുരിതങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 'കേരളം നേരിടുന്നത് ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിലല്ല അതിലുമപ്പുറം കേന്ദ്ര ഇടപെടല്‍ നടത്തുന്നതിലാണ് കാര്യമെന്നും കണ്ണന്താനം പറഞ്ഞു '. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം അദ്ദേഹം ഡല്‍ഹിക്കു മടങ്ങും .

Other News in this category4malayalees Recommends