വേദനിപ്പിച്ചെങ്കില്‍ മാപ്പ് ; ഇന്ത്യ പാക് വിഭജനത്തിന് കാരണം നെഹ്രുവിന്റെ സ്വാര്‍ത്ഥതയെന്ന പ്രസ്താവന വിവാദത്തില്‍ പ്രതികരിച്ച് ദലൈലാമ

വേദനിപ്പിച്ചെങ്കില്‍ മാപ്പ് ; ഇന്ത്യ പാക് വിഭജനത്തിന് കാരണം നെഹ്രുവിന്റെ സ്വാര്‍ത്ഥതയെന്ന പ്രസ്താവന വിവാദത്തില്‍ പ്രതികരിച്ച് ദലൈലാമ
മഹാത്മാ ഗാന്ധി ആഗ്രഹിച്ചത് പോലെ മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യയുടെ വിഭജനം നടക്കില്ലായിരുന്നു എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ടിബറ്റിയന്‍ ആത്മിയഗുരു ദലൈലാമ. തന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതായി അറിഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് ദലൈലാമ എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു

ഇന്ത്യപാക് വിഭജനത്തിന് കാരണം നെഹ്‌റുവിന്റെ സ്വാര്‍ത്ഥത ആണെന്ന് ആയിരുന്നു ഗോവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നടന്ന സെമിനാറില്‍ ദലൈലാമ പറഞ്ഞത്. ഗാന്ധിജിയുടെ ആഗ്രഹം ജിന്നയെ പ്രധാനമന്ത്രി ആക്കാനായിരുന്നു. പക്ഷേ സ്വാര്‍ത്ഥത കാരണം നെഹ്‌റു അതിന് തടസം നിന്നു. സ്വയം പ്രധാനമന്ത്രി ആകുന്നതിന് നെഹ്‌റു ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇന്ത്യ – പാകിസ്താന്‍ വിഭജനം നടന്നത്. നെഹ്‌റുവിന് പകരം ജിന്നയെ ഗാന്ധിജിയുടെ അഗ്രഹം പോലെ പ്രധാനമന്ത്രിയാക്കുന്നതിന് അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും ഒരു രാഷ്ട്രമായി നിലനില്‍ക്കുമായിരുന്നു എന്നാണ് ദലൈലാമ പറഞ്ഞത്.

Other News in this category4malayalees Recommends