മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ തല്‍ക്കാലമില്ല ; ഡല്‍ഹിയിലും ഹരിയാനയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും

മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ തല്‍ക്കാലമില്ല ; ഡല്‍ഹിയിലും ഹരിയാനയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമുന്നണിയില്‍ ഉണ്ടാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവന്ദ് കെജ്‌രിവാള്‍. രാജ്യത്തെ വികസനകാര്യങ്ങളില്‍ പ്രത്യേകിച്ച ഒരു പങ്കും വഹിച്ചിട്ടില്ലാത്ത പാര്‍ട്ടികളാണ് പ്രതിപക്ഷ ഐക്യമുന്നണിയിലുള്ളത്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും ഹരിയാനയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യനിരയോടൊപ്പം സഹകരിച്ചിരുന്ന കെജ്‌രിവാളിന്റെ പുതിയ പ്രഖ്യാപനം രാഷ്ട്രീയ തന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിനെ എത് വിധേനയും താഴെയിറക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ ഐക്യമെങ്കിലും ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ ചേരുന്നതോടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇതും എന്ന ചിന്താഗതി പൊതുസമൂഹത്തിനുണ്ടായേക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

അത്തരം ചിന്താഗതി വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ല എന്നും കെജ്‌രിവാള്‍ കരുതുന്നു. ഈ സാഹചര്യത്തല്‍ മാറി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും ആം ആദ്മി ശ്രമിക്കുക. തിരഞ്ഞെടുപ്പിനു ശേഷം ആവശ്യമെങ്കില്‍ സഖ്യമാവാം എന്ന നിലപാടിലാണ് കെജ്‌രിവാള്‍ ഇപ്പോള്‍ ഇങ്ങിനെയൊരു നിലപാടെടുത്തതെന്നാണ് വിലയിരുത്തല്‍.

Other News in this category4malayalees Recommends