ചൈനയില്‍ മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം ; വിശ്വാസികള്‍ ഒരുമിച്ചെത്തി തടഞ്ഞു ; രണ്ടുവര്‍ഷമെടുത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് പള്ളി പണിത ശേഷമെന്ന് വിമര്‍ശനം

ചൈനയില്‍ മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം ; വിശ്വാസികള്‍ ഒരുമിച്ചെത്തി തടഞ്ഞു ; രണ്ടുവര്‍ഷമെടുത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് പള്ളി പണിത ശേഷമെന്ന് വിമര്‍ശനം
വടക്കന്‍ ചൈനയില്‍ പുതിയതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കുന്നതിന് നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. നൂറുകണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് ഒത്തുകൂടുകയും തടയുകയും ചെയ്തു.

കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതികളില്ലാതെ നിര്‍മ്മിച്ചു എന്നു കാണിച്ചാണ് പുതുതായി നിര്‍മ്മിച്ച് വെയ്‌സുഗ്രാന്റ് മോസ് പൊളിക്കുന്നതിനാണ് അധികൃതര്‍ ഒരുങ്ങിയത്. നേരത്തെ പള്ളി പൊളിക്കാന്‍ തീരുമാനിച്ചതായി ആഗസ്ത് 3ന് ഇതിന്റെ ചുവരില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചിരുന്നു.

ഈ നോട്ടീസ് പരമ്പരാഗത ഹ്യൂയ് മുസ്ലീം വിഭഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വഴി പ്രചരിച്ചിരുന്നു. രണ്ടുവര്‍ഷത്തോളം എടുത്തുള്ള നിര്‍മ്മാണത്തിനിടെ എന്തുകൊണ്ട് ഈ പ്രവര്‍ത്തി തടഞ്ഞില്ലെന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് നിങ്‌സിയ. മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത നിയമ ലംഘനമാണ് ചൈനയില്‍ നടക്കുന്നതെന്ന വിമര്‍ശനമുണ്ട് .

Other News in this category4malayalees Recommends