ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു ; പെരിയാറില്‍ ആശങ്കയൊഴിയുന്നില്ല

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു ; പെരിയാറില്‍ ആശങ്കയൊഴിയുന്നില്ല
വലിയ അളവില്‍ ജലം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്.

ജലനിരപ്പ് കുറയാന്‍ തുടങ്ങിയതോടെ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചേക്കും. ഇത് പെരിയാറിലെ വെള്ളത്തിന്റെ അളവും കുറയ്ക്കുമെന്നതിനാല്‍ ആശങ്ക അകലുകയാണ്.

കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും ജാഗ്രത കാണിക്കണമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ വെള്ളം കലങ്ങിയതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

Other News in this category4malayalees Recommends