പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി

പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി
പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും. എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രമായ കേരള ഓഡിറ്റോറിയത്തിലെത്തിയാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. എല്ലാവരും ഒറ്റ കെട്ടായി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

ദുരിത ബാധിതര്‍ക്ക് ആവശ്യമായ സഹായം അധികൃതരോട് ആലോചിച്ച ശേഷം എത്തിക്കാമെന്ന് മമ്മൂട്ടി ഉറപ്പു നല്‍കി. മമ്മൂട്ടിക്ക് പുറമെ വി ഡി സതീശന്‍ എംഎല്‍എയും ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. 350 ഓളം കുടുംബങ്ങളാണ് ഇവിടെ ക്യാമ്പില്‍ താമസിക്കുന്നത്.

ഏറ്റവും കൂടുതല്‍ ദുരിത ബാധിതരുള്ളത് പറവൂര്‍ മേഖലയിലാണെന്ന് വി ഡി സതീശന്‍ എംഎല്‍എ സൗത്ത് ലൈവിനോട് പറഞ്ഞു. ദുരിത മേഖലയിലുള്ളവര്‍ക്ക് എല്ലാ സഹായവും ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends