85 കാരി പപ്പട മുത്തശ്ശി മെഡിക്കല്‍ കോളേജിലെ പഴയ നഴ്‌സ്

85 കാരി പപ്പട മുത്തശ്ശി മെഡിക്കല്‍ കോളേജിലെ പഴയ നഴ്‌സ്
സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ പപ്പട മുത്തശ്ശി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ നഴ്‌സയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന പപ്പട മുത്തശ്ശിയെന്ന പേരില്‍ അറിയപ്പെടുന്ന സി വസുമതിയുടെ ജോലി നഷ്ടമായത് ഭര്‍ത്താവിന്റെ യാഥാസ്ഥിതിക മനോഭാവം കാരണമായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്ക് വന്ന പുരുഷന് വസുമതി ഇന്‍ജക്ഷന്‍ കൊടുത്തത് ഭര്‍ത്താവിന് ഇഷ്ടമായില്ല. അന്ന് അദ്ദേഹം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കാരണം വസുമതിക്ക് ജോലി നഷ്ടമായി.

ഭര്‍ത്താവ് മരിച്ചതോടെ എട്ടു മക്കളെ നോക്കാന്‍ വേറെ വഴിയില്ലാതെയാണ് വസുമതി പപ്പട വില്‍പ്പനയക്ക് ഇറങ്ങിയത്. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ 40 വര്‍ഷം മുമ്പ് പപ്പട വില്‍പ്പന തുടങ്ങിയ വസുമതി മക്കളെ നല്ല രീതിയില്‍ വളര്‍ത്തി. എട്ടു മക്കളുടെ പഠനത്തിനും വിവാഹത്തിനുമെല്ലാം പപ്പട വില്‍പ്പനയിലൂടെ ലഭിച്ച തുകയാണ് വസുമതി വിനയോഗിച്ചത്. 23 ാം വയസില്‍ കാന്‍സര്‍ രോഗ ബാധിതനായി ഒരു മകന്‍ മരിച്ചു. പെണ്‍മക്കളില്‍ മൂത്തയാളും രോഗത്തെ തുടര്‍ന്ന് വിധി കൊണ്ടു പോയി. ഇവരുടെ വിയോഗമാണ് വസുമതിയുടെ മനസിലെ ഏറ്റവും വലിയ നൊമ്പരം.

ഇളയ മകള്‍ പ്രിയയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് ഇന്ന് പപ്പട മുത്തശ്ശി താമസിക്കുന്നത്. ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായി മാറിയതോടെ മുത്തശ്ശി നിരവധി ഓഫറുകളാണ് ലഭിക്കുന്നത്.

Other News in this category4malayalees Recommends