സ്‌കൂളില്‍ നിന്ന് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി രക്തം ഛര്‍ദ്ദിച്ച് മരിച്ചു ; 197 കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ നിന്ന് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി രക്തം ഛര്‍ദ്ദിച്ച് മരിച്ചു ; 197 കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളില്‍ കുട്ടികള്‍ക്കായി വിതരണം ചെയ്ത ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഒരു കുട്ടി മരിച്ചു. 197 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍. മുംബൈയിലെ ഗോവന്ദി പ്രദേശത്തുള്ള സ്‌കൂളിലാണ് സംഭവം.

സ്‌കൂളില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ ക്യാമ്പില്‍ ഫോളിക് ആസിഡ് ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ട് തുടങ്ങിയത്. ഗുളിക കഴിച്ചതോടെ കുട്ടികള്‍ക്ക് ഛര്‍ദ്ദിലും തലവേദനയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളെ ഉടന്‍ തന്നെ രാജ്വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും കുട്ടികള്‍ക്കുള്ള ചികിത്സ തുടരുകയാണ്. ഒരു കുട്ടി മരിക്കുകയും ചെയ്തു.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രകോപിതരാവുകയും ആശുപത്രിക്ക് പുറത്ത് തടിച്ച് കൂടുകയും ചെയ്തു. 12കാരിയായ ചാന്ദ്‌നി മൊഹമദ് റാസ ഷെയ്ഖ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വീട്ടിലെത്തിയ ശേഷം ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നല്‍കിയ ഗുളിക കഴിച്ചതിന് ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കുട്ടികള്‍ക്ക് നല്‍കിയ ഗുളികകളുടെയും ഭക്ഷണത്തിന്റെയും സാംപിള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends