കേരളത്തിന് സഹായ ഹസ്തവുമായി സൂര്യയും കാര്‍ത്തിയും ; 25 ലക്ഷം രൂപ നല്‍കും

കേരളത്തിന് സഹായ ഹസ്തവുമായി സൂര്യയും കാര്‍ത്തിയും ; 25 ലക്ഷം രൂപ നല്‍കും
പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ഇരുവരും കൂടി 25 ലക്ഷം രൂപ നല്‍കും. ദുരിതബാധിതര്‍ക്കായി തമിഴ്‌നാടും കര്‍ണാടകയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ധനസഹായമായി രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരത്തെ അറിയിച്ചിരുന്നു. കൂടാതെ അയല്‍ സംസ്ഥാനമായ കര്‍ണാടകയും ധനസഹായമായി 10 കോടി രൂപാ വാഗ്ദാനം ചെയ്തിരുന്നു.

ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 436 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. ഇതില്‍ ഏകദേശം 12,240 കുടുബങ്ങളിലെ 53,501 പേരാണ് കഴിയുന്നത്.

Other News in this category4malayalees Recommends