ചെറിയ ഇടവേള എന്നറിയിച്ച് നടി പാര്‍വ്വതി ' പോകുന്നു'

ചെറിയ ഇടവേള എന്നറിയിച്ച് നടി പാര്‍വ്വതി ' പോകുന്നു'
മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന പാര്‍വ്വതി ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്.ടെക് ബ്രേക്ക് ആണെന്നുള്ള കാര്യം നടി പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിരന്തരമായ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഡയറക്ട് മെജേസിങിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയാണ്. മാത്രമല്ല നിങ്ങളുടെ പിന്തുണ എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്‌നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നും നടി പറയുന്നു.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരിക്കുന്ന പാര്‍വ്വതി മറ്റെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും ഇടവേള എടുക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. യാത്രകളും വര്‍ക്കൗട്ടും തുടങ്ങി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പാര്‍വ്വതി ആരാധകര്‍ക്കായി പങ്കുവെക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു. ഇതെല്ലാം ആരാധകര്‍ക്ക് മിസ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. തന്റെ യാത്ര അനുഭവങ്ങള്‍ മാത്രമല്ല പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താനും പാര്‍വ്വതി സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താറുണ്ട്. മമ്മൂട്ടിച്ചിത്രം കസബയ്‌ക്കെതിരെ പാര്‍വ്വതി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വരെ പാര്‍വ്വതിയ്ക്ക് വിധേയയാവേണ്ടി വന്നിരുന്നു.ഇതിലൊന്നും പതറാതെ തന്നെ അധിഷേപിച്ചവര്‍ക്കെതിരെ നിയമപരമായി നേരിട്ടായിരുന്നു പാര്‍വ്വതി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. ഏതായാലും ഒരിടവേള അനിവാര്യമായി തോന്നികാണും താരത്തിന്.

Other News in this category4malayalees Recommends