ചലച്ചിത്ര മേഖലയിലെ സ്ത്രീ വിവേചനത്തെ കുറിച്ച് ആന്‍ഡ്രിയ

ചലച്ചിത്ര മേഖലയിലെ സ്ത്രീ വിവേചനത്തെ കുറിച്ച് ആന്‍ഡ്രിയ
ചലച്ചിത്ര മേഖലയിലെ സ്ത്രീപുരുഷ വിവേചനത്തെക്കുറിച്ചും ആന്‍ഡ്രിയ മനസ്സുതുറന്നു.'ആരാണ് ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ എന്നത് പ്രതിഫലവിവേചനത്തിലും പ്രതിഫലിക്കുന്നുണ്ട്. സ്ത്രീകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്നത് വരെ ഈ വിവേചനം നിലനില്‍ക്കുക തന്നെ ചെയ്യും. സത്യത്തില്‍ വളരെക്കുറച്ചു സൂപ്പര്‍ താരങ്ങള്‍ മാത്രമേ സ്ത്രീകളിലുള്ളു. കാരണം പുരുഷന്മാര്‍ക്കാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നത് തന്നെ അതിന് പിന്നില്‍ സിനിമയില്‍ അവര്‍ക്കാണ് കൂടുതല്‍ ഹീറോയിക് പരിവേഷമുള്ളത് എന്നത് തന്നെയാണ്.' ഏത് കാലത്തും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതപെടുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു.

2013ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്‍ഡ്രിയയും എത്തുന്നുണ്ട്. ആഗസ്റ്റ് 10നാണ് വിശ്വരൂപം 2 തീയറ്ററിലെത്തിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്.

Other News in this category4malayalees Recommends