മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്യു ; വിമര്‍ശിച്ചയാള്‍ക്ക് ടൊവിനോയുടെ മറുപടി

മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്യു ; വിമര്‍ശിച്ചയാള്‍ക്ക് ടൊവിനോയുടെ മറുപടി
തമിഴ് സിനിമാതാരാങ്ങളും അയല്‍ സംസ്ഥാനങ്ങളും കേരളത്തിന് വലിയ രീതിയിലുള്ള ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കുമ്പോള്‍ മലയാള സിനിമാ താരങ്ങള്‍ ഇക്കാര്യത്തില്‍ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്ന് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ പലരുടെയും ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ടോവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി രംഗത്ത് വന്നത്.

ഇതരഭാഷയിലെ സിനിമാതാരങ്ങള്‍ കേരളത്തിന് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടും മലയാളത്തിലെ താരസംഘടനയായ അമ്മ പത്ത് ലക്ഷം രൂപ മാത്രം നല്‍കി എന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം അമ്മയുടെ ഫേസ്ബുക്ക് പേജിലും സമാനമായ വിമര്‍ശനങ്ങളുയര്‍ത്തി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.

വിമര്‍ശിക്കുന്നവര്‍ എന്തു ചെയ്തു എന്നതായിരുന്നു ടൊവിനോയുടെ ആദ്യ ചോദ്യം. അതിനു ശേഷം ടൊവിനോ ഇങ്ങനെക്കുറിച്ചു. 'നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായും കൊട്ടിഘോഷിച്ചും ചെയ്യേണ്ടി വരുന്നത്.

ഇത് എല്ലാ മനുഷ്യരും സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്. സിനിമയില്‍ വരുന്നതിനു മുന്‍പും ശേഷവും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാറുണ്ട്. ഇനിയും ചെയ്യും. എല്ലാവരും മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ'. ടോവിനോ കൂട്ടിച്ചേര്‍ത്തു. മാറി നിന്ന് പരിഹസിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന മുപടിയാണ് ടോവിനോ നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Other News in this category4malayalees Recommends