പാതിരാത്രി അരിച്ചാക്ക് തലയില്‍ വച്ച് രാജമാണിക്യവും ഉമേഷും ; സോഷ്യല്‍മീഡിയ പറയുന്നു ഇതാണ് ജനകീയ ഐഎഎസുകാര്‍

പാതിരാത്രി അരിച്ചാക്ക് തലയില്‍ വച്ച് രാജമാണിക്യവും ഉമേഷും ; സോഷ്യല്‍മീഡിയ പറയുന്നു ഇതാണ് ജനകീയ ഐഎഎസുകാര്‍
പദവിയും പ്രോട്ടോക്കോളുമെല്ലാം മാറ്റിവച്ച് ഒരു ദുരന്തം വന്നപ്പോള്‍ ജനകീയ കളക്ടറായി ഇവര്‍. ഐഎഎസുകാരായ എംജി രാജമാണിക്യവും സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷുമാണ് സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍. ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റില്‍ എത്തിച്ച അരി ചാക്കുകള്‍ ഇറക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് രാജമാണിക്യം. വയനാട് ജില്ലാ സബ് കലക്ടറാണ് ഉമേഷ്. ഇരുവരുടേയും പ്രവര്‍ത്തി വാര്‍ത്തയാകുകയാണ്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ഇരുവരും തിങ്കളാഴ്ച രാത്രി 9.30 നാണ് കലക്ടറേറ്റില്‍ തിരിച്ചെത്തിയത്. ഇവരെത്തിയതിന് പിന്നാലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡി അരിയുമെത്തി. രാവിലെ മുതല്‍ അവിടെയുണ്ടായ ജീവനക്കാര്‍ ആവശതയില്‍ വിശ്രമിക്കാന്‍ പോയിരുന്നു. കുറച്ച് ജീവനക്കാരെ ഉള്ളൂവെന്ന് മനസിലാക്കിയതോടെ രാജമാണിക്യവും ഉമേഷും നേരിട്ട് ചുമന്ന് ലോഡിറക്കുകയായിരുന്നു. ലോഡ് മുഴുവന്‍ ഇറക്കിയ ശേഷമാണ് ഇരുവരും പോയത് .

Other News in this category4malayalees Recommends