2022ല്‍ ബഹിരാകാശത്ത് മൂവര്‍ണ കൊടി പാറും ; ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

2022ല്‍ ബഹിരാകാശത്ത് മൂവര്‍ണ കൊടി പാറും ; ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി
2022 ലോ കഴിയുമെങ്കില്‍ അതിന് മുമ്പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 72ാം സ്വാതന്ത്ര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്. പ്രഗസ്ഭരും കഴിവുമുള്ള ശാസ്ത്രജ്ഞര്‍ നിര്‍മ്മിക്കുന്ന ഗഗനയന്‍ ആയിിരിക്കും ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. അതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യയെന്നും മോദി പറഞ്ഞു.

ലോകത്ത് ഇന്ത്യയെ ഗൗരവമായി കേട്ടു തുടങ്ങിയിട്ടുണ്ട്. പല പ്രധാന സംഘടനകളുടേയും താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യക്കാരുണ്ട്. മുമ്പ് നമുക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയട്ടവരാണ് ഇവരെന്നും മോദി പറഞ്ഞു. രാജ്യാന്തര സോളാര്‍ സഖ്യത്തെ നയിക്കുന്നത് ഇന്ത്യയാണെന്ന് പറഞ്ഞ മോദി മംഗള്‍യാന്‍ ദൗത്യത്തിന്റെ വിജയത്തേയും വാഴ്ത്തി.

കഴിഞ്ഞ വര്‍ഷം ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തിന് കാരണക്കാരായ വ്യവസായ സമൂഹത്തിന് മോദി നന്ദി രേഖപ്പെടുത്തി .

Other News in this category4malayalees Recommends