മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്ന് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്ന്  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍

കേരളം മുഴുവന്‍ തകര്‍ത്തുപെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നിയന്ത്രണാധിതമായി തുറന്നുവിട്ടിരിക്കുന്ന ഡാമുകളുമായി ഭീതിയുടെ നിഴലില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് സഹായം എത്തിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന ആഹ്വാനവുമായി ലിവര്‍ പൂള്‍ മലയാളി അസോസിയേഷന്‍ അഥവാ ലിമ രംഗത്തെത്തി. നമ്മളെ നമ്മളാക്കിയ നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നതിനുവേണ്ടി മുഴുവന്‍ ലിമ അംഗങ്ങളും മുഖൃമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യണമെന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി അഭൃര്‍ഥിക്കുന്നുവെന്ന് പി, ആര്‍ ,ഒ, ഹരികുമാര്‍ ഗോപാലന്‍ അറിയിച്ചു


Other News in this category4malayalees Recommends