എ ലെവല്‍ പരിക്ഷയില്‍ ഉന്നതവിജയം നേടി യു കെ മലയാളികള്‍ക്ക് അഭിമാനമായി പീറ്റര്‍ഫീഡിലെ ജിലി ജിസണും ലിവര്‍പൂളിലെ ഐലിന്‍ ആന്റോയും .

എ ലെവല്‍ പരിക്ഷയില്‍ ഉന്നതവിജയം നേടി യു കെ മലയാളികള്‍ക്ക് അഭിമാനമായി പീറ്റര്‍ഫീഡിലെ   ജിലി ജിസണും  ലിവര്‍പൂളിലെ  ഐലിന്‍   ആന്റോയും       .
ഇന്നലെ പുറത്തുവന്ന എ ലെവല്‍ പരിക്ഷയില്‍ ഉന്നതമായ വിജയം നേടി ജിലി ജിസണും, ഐലിന്‍ ആന്റോയും,യു കെ യിലെ മലയാളികളുടെ അഭിമാനമുയര്‍ത്തി. ഉന്നത വിജയത്തെ തുടര്‍ന്ന് യുകെയിലെ രണ്ടു പ്രസിദ്ധമായ യുണിവെഴ്‌സിറ്റികളില്‍ മെഡിസിനു പ്രവേശനം നേടാനും ഇവര്‍ക്ക് സാധിച്ചു.

യു കെ യിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്ന ജിസണ്‍ ,പൊളി ദമ്പതികളുടെ മകള്‍ ജിലി ജിസണ്‍ യു കെ യിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറി. .


ഇന്നലെ പ്രദ്ധികരിച്ച എ ലെവല്‍ ഫലം പുറത്തുവന്നപ്പോള്‍ ജിലി ജിസണ്‍ന്റെ കുടുമ്പത്തില്‍ സന്തോഷം നിറയുകയാണുണ്ടായത് , സയിന്‍സ് ,കണക്ക്, കെമിസ്ട്രി എന്നി മൂന്നു വിഷയങ്ങളിലാണ് ജിലി എ സ്റ്റാര്‍ നേടിയാണ് . ലീഡ്‌സ് യുണിവേഴ്‌സിറ്റിയില്‍ മെഡിസിനു പ്രവേശനം നേടിയത്

ജിസണ്‍ അങ്കമാലി മൂക്കന്നൂര്‍ മടശ്ശേരി കുടുംബംഗമാണ് , കഴിഞ്ഞ 11 വര്‍ഷമായി യു കെ യിലെ പീറ്റര്‍ഫീഡില്‍ താമസിക്കുന്നു ഇവര്‍ക്ക് രണ്ടു കുട്ടികളാണ് മൂത്തമകള്‍ ജെയിന്‍ ജിന്‍സണ്‍ ബള്‍ഗേറിയായിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു പഠിച്ചുകൊണ്ടിരിക്കുന്നു. .

ലിവര്‍പൂള്‍ ബെര്‍ക്കിന് ഹെഡില്‍ താമസിക്കുന്ന ആന്റോ ജോസ് ,സോഫി ആന്റോ ദമ്പതികളുടെ മകള്‍ ഐലിന്‍ ആന്റോയും എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ലണ്ടന്‍ ഇമ്പിരിയല്‍ കോളേജില്‍ മെഡിസിന് അഡ്മിഷന്‍ നേടിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു

ഇമ്പിരിയല്‍ കോളേജ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കോളേജാണ് . അയിലിന്റെ കുടുബം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി നിന്നും യു കെ യിലെ ലിവര്‍പൂള്‍, ബെര്‍കിന്‍ഹെഡിലേക്കു കുയേറിയതാണ് ..

ആന്റോ നാട്ടില്‍ അറിയപ്പെടുന്ന സമൂഹിക പ്രവര്‍ത്തകനും എസ്എഫ്‌ഐ നേതാവുമായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിന്റെ ഉപേദശക സമിതി അംഗവുമാണ് . അദ്ദേഹം കോടഞ്ചേരി വിളക്കുന്നേല്‍ കുടുംബാംഗമാണ്.. .
Other News in this category4malayalees Recommends