യുഎസില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള കടുത്ത നിയമങ്ങളില്‍ ഇളവ്; സ്റ്റെം-ഒപിടി പ്രോഗ്രാമിലുള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് കസ്റ്റമര്‍ പ്ലേസ് സൈറ്റുകളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന നിരോധനം റദ്ദാക്കി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരം

യുഎസില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള കടുത്ത നിയമങ്ങളില്‍ ഇളവ്;  സ്റ്റെം-ഒപിടി പ്രോഗ്രാമിലുള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് കസ്റ്റമര്‍ പ്ലേസ് സൈറ്റുകളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന നിരോധനം റദ്ദാക്കി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരം
വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള കടുത്ത നിയമങ്ങളില്‍ യുഎസ് ഇളവ് അനുവദിച്ചു.ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിന് (ഒപിടി) വിധേയരായിക്കൊണ്ടിരിക്കുന്ന എസ്ടിഇഎം സ്റ്റുഡന്റ്‌സിന് കസ്റ്റമര്‍ പ്ലേസ് സൈറ്റുകളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന നിരോധനം ഇതിന്റെ ഭാഗമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ (യുഎസ്‌സിഐഎസ്) റദ്ദാക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ റദ്ദാക്കിക്കൊണ്ട് അതിന്റെ വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച യുഎസ്‌സിഐഎസ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എന്നാല്‍ തൊഴിലുടമകള്‍ നിശ്ചിത ട്രെയിനിംഗ് നിയമങ്ങള്‍ പാലിക്കണമെന്ന നിബന്ധനകള്‍ അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്.എന്നാല്‍ ' പ്രൊവൈഡ് ലേബര്‍ ഫോര്‍ ഹയര്‍' എന്ന അറേഞ്ച് മെന്റ് നിലനിര്‍ത്താനും യുഎസ് സിഐഎസ് തീരുമാനിച്ചിട്ടുണ്ട. ട്രെയിനിംഗ് ചട്ടങ്ങള്‍ പാലിക്കുക, ഉത്തമവിശ്വാസപൂര്‍വമുള്ള തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിര്‍ത്തുക എന്നിവ സ്റ്റെം-ഒപിടി പ്രോഗ്രാമിന്റെ അനിവാര്യ ഘടകങ്ങളാണ്.

12 മാസത്തെ ഒപിടിക്ക് അര്‍ഹരാകുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ സാധിക്കും. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്ത് മാറ്റിക്‌സ്( എസ്ടിഇഎം) പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒപിടി 24 മാസത്തേ്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കാനാവും. ഓപ്പണ്‍ഡോര്‍ സര്‍വേ(2017) പ്രകാരം 1.9 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുഎസില്‍ സ്റ്റെം കോഴ്‌സുകള്‍ ചെയ്ത് വരുന്നത്. അതിനാല്‍ പുതിയ വിട്ട് വീഴ്ചകള്‍ അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Other News in this category4malayalees Recommends