പോപ്പ് ഫ്രാന്‍സിസിനെ പുറത്താക്കാന്‍ പരമ്പരാഗതവാദികളുടെ പുതിയ നീക്കം; കുട്ടികളെ പീഡിപ്പിച്ച യുഎസ് കര്‍ദിനാളിനെ കുറിച്ച് എല്ലാമറിഞ്ഞിട്ടും സംരക്ഷിച്ചുവെന്ന് പുതിയ ആരോപണവുമായി ആര്‍ച്ച് ബിഷപ്പ്; മാര്‍പ്പാപ്പയുടെ രാജിയാവശ്യപ്പെട്ട് എതിരാളികള്‍ ഗോദയില്‍

പോപ്പ് ഫ്രാന്‍സിസിനെ  പുറത്താക്കാന്‍ പരമ്പരാഗതവാദികളുടെ പുതിയ നീക്കം; കുട്ടികളെ പീഡിപ്പിച്ച യുഎസ് കര്‍ദിനാളിനെ കുറിച്ച് എല്ലാമറിഞ്ഞിട്ടും സംരക്ഷിച്ചുവെന്ന് പുതിയ ആരോപണവുമായി  ആര്‍ച്ച് ബിഷപ്പ്; മാര്‍പ്പാപ്പയുടെ രാജിയാവശ്യപ്പെട്ട് എതിരാളികള്‍ ഗോദയില്‍

പോപ്പ് ഫ്രാന്‍സിസിനെ പുറത്താക്കാന്‍ ശക്തമായ നീക്കവുമായി കത്തോലിക്കാ സഭയിലെ യാഥാസ്ഥിതികരായ ചില മതമേലധ്യക്ഷന്‍മാര്‍ രംഗത്തെത്തി. നിരവധി കുട്ടികളെ പീഡിപ്പിച്ച അമേരിക്കന്‍ കര്‍ദിനാളായ തിയോഡോര്‍ മാക് കാറിക്കിന്റെ ലീലാവിലാസങ്ങള്‍ നേരത്തെ അറിയാമായിരുന്നിട്ടും പോപ്പ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മനപൂര്‍വം വൈകിപ്പിച്ചുവെന്ന ആരോപണവുമായാണ് ചില പുരോഹിതന്‍മാര്‍ ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പായ കാര്‍ലോ മരിയ വിഗാനോയാണ് മാര്‍പ്പാപ്പക്കെതിരെയുള്ള ആരോപണത്തിന് നേതൃത്വം നല്‍കി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.


പോപ്പിനെതിരെ ഇക്കാര്യത്തില്‍ വെറുതെ വാക്ക് കൊണ്ട് ആരോപണമുന്നയിക്കുകയല്ല വിഗോനോ ചെയ്തിരിക്കുന്നത്. പകരം തന്റെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി 11 പേജ് വരുന്ന കത്തും കാര്‍ലോ എഴുതി തയ്യാറാക്കിയിട്ടുണ്ട്. വിഗാനോയെ ഇക്കാര്യത്തില്‍ പിന്തുണച്ച് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ മാര്‍കോ ടോസാറ്റിയും മുന്നോട്ട് വന്നിട്ടുണ്ട്. വിഗാനോ പോപ്പിനെ വിമര്‍ശിച്ച് എഴുതിയുണ്ടാക്കിയിരിക്കുന്ന കത്ത് എഴുതാനും എഡിറ്റ് ചെയ്ത് ശരിപ്പെടുത്താനും താനാണ് കൂടെ നിന്നതെന്നും അതിന് ശേഷമാണ ് അത് സ്പാനിഷിലേക്കും ഇംഗ്ലീഷിലേക്കും ട്രാന്‍സിലേറ്റ് ചെയ്തിരിക്കുന്നതെന്നും ടോസാറ്റി വിവരിക്കുന്നു.

പോപ്പ് ഫ്രാന്‍സിസിന്റെ കടുത്ത വിമര്‍ശകനായ ടോസാറ്റി അദ്ദേഹത്തിനെ വിമര്‍ശിക്കാനായി ഒരു ബ്ലോഗ് തന്നെ നടത്തുന്നുണ്ട്. കത്തോലിക്കാ സഭയുടെ മഹാ ഇടയനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ വിഗോനോയെ ടോസാറ്റി വാനോളം പുകഴ്ത്താനും മടികാണിക്കുന്നില്ല. പോപ്പിനെതിരെയുള്ള ഈ വിമര്‍ശനത്തിന് കൈത്താങ്ങേകി അമേരിക്കന്‍ കര്‍ദിനാളായ റേയ്മണ്ട് ലിയോ ബുര്‍കും കാര്‍ലോയെ മുന്നോട്ട് വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ തനിക്ക് സംഭവിച്ച കൈപ്പിഴ അംഗീകരിച്ച് പോപ്പ് സ്ഥാനമൊഴിയണമെന്നുംവത്തിക്കാനില്‍ പോപ്പിന്റെ കടുത്ത വിമര്‍ശകനായ ബുര്‍ക് വാദിക്കുന്നു.

സഭയിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടി വിപ്ലരകരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പോപ്പിനെതിരെ പരമ്പരാഗതവാദികള്‍ കഴിഞ്ഞ കുറച്ച് കാലമായി കുതന്ത്രങ്ങള്‍ മെനയുന്നുണ്ട്. പുതിയ നീക്കവും അതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. മാക് കാറിക്ക് പെഡോഫയലാണെന്ന് മാര്‍പ്പാപ്പക്ക് ചുരുങ്ങിയത് 2013 ജൂണ്‍ 23 മുതലെങ്കിലും അറിവുള്ള കാര്യമാണെന്നും എന്നിട്ടും പോപ്പ് ഇക്കാര്യം മൂടി വച്ച് മാക് കാറിക്കിനെ നിലനില്‍ക്കാന്‍ സമ്മതിച്ചുവെന്നാണ് വിഗാനോ കുറ്റപ്പെടുത്തുന്നത്. വത്തിക്കാന്‍ ഇതിനോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Other News in this category4malayalees Recommends