യുഎസില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് കാര്‍ഷിക വിളവ് കടലില്‍ താഴ്‌ത്തേണ്ടി വരുമോ....?ട്രംപ് തിരികൊളുത്തിയ അന്താരാഷ്ട്ര വ്യാപാരയുദ്ധത്തില്‍ ആശങ്കപ്പെട്ട് യുഎസിലെ കര്‍ഷകര്‍; വര്‍ധിച്ച കാര്‍ഷികോല്‍പന്നങ്ങള്‍ എവിടെ വിറ്റഴിക്കുമെന്ന അനിശ്ചിതത്വം ശക്തം

യുഎസില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് കാര്‍ഷിക വിളവ് കടലില്‍ താഴ്‌ത്തേണ്ടി വരുമോ....?ട്രംപ് തിരികൊളുത്തിയ അന്താരാഷ്ട്ര വ്യാപാരയുദ്ധത്തില്‍ ആശങ്കപ്പെട്ട് യുഎസിലെ കര്‍ഷകര്‍; വര്‍ധിച്ച കാര്‍ഷികോല്‍പന്നങ്ങള്‍  എവിടെ വിറ്റഴിക്കുമെന്ന അനിശ്ചിതത്വം ശക്തം
ഈ വര്‍ഷം തങ്ങള്‍ ഉല്‍പാദിപ്പിച്ചിരിക്കുന്ന റെക്കോര്‍ഡ് വിളവ് കടലില്‍ താഴ്‌ത്തേണ്ടി വരുമോയെന്ന ആശങ്കയിലാണ് അമേരിക്കയില്‍ കര്‍ഷക സമൂഹം. മറ്റ് നിരവധി രാജ്യങ്ങളെ പിണക്കിക്കൊണ്ടുള്ള ട്രംപിന്റെ വ്യാപാരയുദ്ധങ്ങളില്‍ അമേരിക്കന്‍ കര്‍ഷകര്‍ക്ക് കടുത്ത ആശങ്കകളുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം തങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങളാലും മറ്റും തങ്ങളുടെ ബുദ്ധിമുട്ടുകളും മറ്റും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വ്യാപാര സുരക്ഷ വേണമെന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കര്‍ഷക സമൂഹമായ യുഎസിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

അമേരിക്കയില്‍ ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മേഖലകളില്‍ ഈ വര്‍ഷം ദീര്‍ഘമായ സമ്മറാണ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥയും വിളകളുടെ നല്ല വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം റെക്കോര്‍ഡ് വിളവുണ്ടാകുമെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അനാവശ്യമായ താരിഫുകളിലൂടെയും മറ്റും ട്രംപ് ലോകത്തിലെ വിവിധ രാജ്യങ്ങളെ പിണക്കിയിരിക്കുന്നതിനാല്‍ തങ്ങള്‍ ഈ വര്‍ധിച്ച വിളവ് എവിടെ വിറ്റഴിക്കുമെന്ന അനിശ്ചിതത്വമാണ് യുഎസിലെ കര്‍ഷകരെ ഇപ്പോള്‍ വലയ്ക്കുന്നത്.

ട്രംപ് ഭരണകൂടം തിരികൊളുത്തിയിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര യുദ്ധം യുഎസിലെ കര്‍ഷകരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുവെന്നും അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നുവെന്നുമാണ് കെന്റക്കിയിലെ കൃഷിക്കാരനും അമേരിക്കന്‍ സോയാബീന്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ ഡേവീ സ്റ്റീഫന്‍സ് വെളിപ്പെടുത്തുന്നത്. ട്രംപിന്റെ അനാവശ്യമായ വ്യാപാര കടുംപിടിത്തം മൂലം അമേരിക്കയുമായുളള വ്യാപാരബന്ധങ്ങള്‍ വരെ വേണ്ടെന്ന് വയ്ക്കാന്‍ കാനഡയും മെക്‌സിക്കോയും തീരുമാനിച്ച വേളയിലാണ് കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു.

യുഎസ്, കാനഡ, മെകിസിക്കോ എന്നിവയ്ക്കിടയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ശക്തമായ വ്യാപാര ബന്ധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റിന് അഥവാ നാഫ്തക്കെതിരെ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ട്രംപ് മുന്നോട്ട് വന്നിരുന്നു. ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം ട്രേഡ് ഡീലാണെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്.

Other News in this category4malayalees Recommends