പരമ്പര നഷ്ടമായെങ്കിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കൊഹ്ലി

പരമ്പര നഷ്ടമായെങ്കിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കൊഹ്ലി
സൗത്താംപ്ടണ്‍ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊഹ്ലി. 937 പോയിന്റുമായാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അടിയറവ് പറഞ്ഞതോടെ ഇന്ത്യയ്ക്ക് 3-1 ന് പരമ്പര നഷ്ടമായ നിലയിലാണ്. നാലു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 544 റണ്‍സ് നേടി കൊഹ്ലി റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായി തുടരുന്നതാണ് റാങ്കിങ്ങില്‍ കൊഹ്ലിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

മൂന്നു മത്സരങ്ങള്‍ പരാജയപ്പെട്ടെങ്കിലും മികച്ച കളിയാണ് കൊഹ്ലി പുറത്തെടുത്തത് സൗത്താംപ്ടണ്‍ ടെസ്റ്റിലും മികച്ച പോരാട്ടം പുറത്തെടുത്ത താരം രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 104 റണ്‍സ് നേടിയിരുന്നു.മത്സരത്തില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമി ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ 20 ലേക്ക് തിരിച്ചുവന്നു. ഇഷാന്ത് ശര്‍മ്മ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25ാം സ്ഥാനത്തെത്തിയപ്പോള്‍ ബുംറ 37ലുമെത്തി .

Other News in this category4malayalees Recommends