അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം മലയാളികളെ തേടി വീണ്ടുമെത്തി ; ആറു സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 23 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം മലയാളികളെ തേടി വീണ്ടുമെത്തി ; ആറു സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 23 കോടി രൂപ സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം മലയാളികളെ തേടി വീണ്ടുമെത്തി. ആറു സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 1.2 കോടി ദിര്‍ഹം അതായത് 23 കോടി രൂപ സമ്മാനം ലഭിച്ചു. ദുബായ് ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനേയും സുഹൃത്തുക്കളേയുമാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. 175342 എന്ന കൂപ്പണിനാണ് തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്.

യുഎഇയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന ലിജോ, കൃഷ്ണരാജ്, ദിലീപ്, റിജേഷ്, സതീഷ് എന്നിവരാണ് മറ്റു ഭാഗ്യവാന്മാര്‍. കഴിഞ്ഞ മാസം 30ന് ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ അബുദാബി ബിഗ് ടിക്കറ്റ് കൂപ്പണ്‍ എടുത്തത്. നേരത്തെ ഒരുമിച്ചു താമസിച്ചിരുന്ന ആറുപേരും പിന്നീട് കുടുംബമായി വെവ്വേറെ താമസിക്കുകയായിരുന്നു. 9 വര്‍ഷമായി സുഹൃത്തുക്കളായ ഇവര്‍ നേരത്തെയും ഇങ്ങനെ ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ കോടികള്‍ അടിച്ചത് ഇപ്പോഴാണ്.

സമ്മാന തുകയില്‍ നിന്ന് കേരളത്തിലെ പ്രളയാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന് ജോര്‍ജ്ജ് മാത്യു പറഞ്ഞു.കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബത്തിന് ഈ സമ്മാനം ഇരട്ടി മധുരമാണ് നല്‍കുന്നത്.

അബുദാബി ബിഗ്ടിക്കറ്റിന്റെ രണ്ട് മുന്‍ നറുക്കെടുപ്പുകളിലും മലയാളികളാണ് ഭാഗ്യവാന്മാരായത് .

Other News in this category4malayalees Recommends