യുഎഇ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്നു

യുഎഇ ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്നു
യുഎഇ തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎഇ ഭരണാധികാരിയുടെ ട്വിറ്ററിലൂടെയാണ് യാത്രയെ പറ്റി സ്ഥിരീകരണമുണ്ടായത്.

ഹസ്സാ അലി അബ്ദാന്‍ ഖല്‍ഫാന്‍ അല്‍ മന്‍സാരിയും സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാസിയുമാണ് ബഹിരാകാശ യാത്രയ്ക്കായി നിയോഗിച്ചിരിക്കുന്നത്. യുഎഇ അസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് അപേക്ഷിച്ച നാലായിരം പേരില്‍ നിന്ന് തിരഞ്ഞെടുത്തവരാണിവര്‍.

അവസാന ഘട്ട പരീക്ഷകളിലെത്തിയ 9 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണിത്. റഷ്യന്‍ സ്‌പേസ് എജന്‍സിയായ റാസ്‌മോക്കസില്‍ നടന്ന തീവ്ര പരിശീലനങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. കൂടുതല്‍ പരിശീലനങ്ങള്‍ക്കായി റഷ്യയിലേക്ക് പുറപ്പെടുന്ന ഇവരില്‍ ഒരാള്‍ അമേരിക്കയുടേയും റഷ്യയുടേയും യാത്രികരോടൊപ്പം ഏപ്രില്‍ 19 ന് ബഹിരാകാശത്തേക്ക് യാത്ര തിരിക്കും .


Other News in this category4malayalees Recommends