ക്യൂബെക്കിലെ ജനകീയമായ ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം സെപ്റ്റംബര്‍ 10ന് വീണ്ടും ഓപ്പണ്‍ ചെയ്യുന്നു;പാസീവ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ പെര്‍മനന്റ് റെസിഡന്‍സ് ലഭിക്കുന്ന ഏക പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ സ്ട്രീം; 1900 അപേക്ഷകള്‍ സ്വീകരിക്കും

ക്യൂബെക്കിലെ ജനകീയമായ ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം സെപ്റ്റംബര്‍ 10ന് വീണ്ടും ഓപ്പണ്‍ ചെയ്യുന്നു;പാസീവ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ പെര്‍മനന്റ് റെസിഡന്‍സ് ലഭിക്കുന്ന ഏക പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ സ്ട്രീം;  1900 അപേക്ഷകള്‍ സ്വീകരിക്കും
ക്യൂബെക്കിലെ ജനകീയമായ ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം സെപ്റ്റംബര്‍ 10ന് വീണ്ടും ഓപ്പണ്‍ ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം മൊത്തം 1900 അപേക്ഷകളായിരിക്കും സ്വീകരിക്കുന്നത്. പാസീവ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ പെര്‍മനന്റ് റെസിഡന്‍സ് ലഭിക്കുന്ന ഏക പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ സ്ട്രീമാണ് ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം.ഇതിലേക്കായി ഉദ്യോഗാര്‍ത്ഥികള്‍ ക്യൂബെക്കില്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു നിക്ഷേപം നടത്തേണ്ട ആവശ്യമേയുള്ളൂ.

ഇതില്‍ നിന്നും വ്യത്യസ്തമായി മറ്റ് പ്രവിശ്യകളില്‍ എന്റര്‍പ്രണര്‍മാര്‍ക്കായുള്ള സ്ട്രീമുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ അവിടങ്ങളില്‍ സക്രിയമായി ബിസിനസ് നടത്തേണ്ടതുണ്ട്. ഇത്രയ്ക്കും ഉദാരമായതിനാല്‍ ക്യൂബെക്ക് ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം ഓപ്പണ്‍ ചെയ്താല്‍ അതിവേഗം അതിലെ അപേക്ഷാപരിധി അതിവേഗം നികത്തപ്പെടുന്നതാണ്. ഹോംഗ് കോംഗ്, മക്കാവു അടക്കമുള്ള ചൈനയില്‍ നിന്നും ഇന്‍ടേക്ക് പിരിയഡില്‍ പരമാവധി 1300 അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇത് 2019 മാര്‍ച്ച് വരെയാണ് ഓപ്പണായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ഈ പ്രോഗ്രാമിലെ എലിജിബിലിറ്റി ക്രൈറ്റീരിയയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന് ശേഷം ഇതാദ്യമായിട്ടാണ് സെപ്റ്റംബര്‍ പത്തിന് ഈ പ്രോഗ്രാം റീ ഓപ്പണ്‍ ചെയ്യുന്നതെന്ന പ്രത്യേകതകയുമുണ്ട്. ഉയര്‍ന്ന നെറ്റ് അസെറ്റ്, ഇന്‍വെസ്റ്റ്‌മെന്റ് റിക്വയര്‍മെന്റുകളിലാണ് പ്രധാനമായും അടുത്തിടെ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് യഥാക്രമം രണ്ട് മില്യണ്‍ കനേഡിയന്‍ ഡോളര്‍, 1.2 മില്യണ്‍ കനേഡിയന്‍ ഡോളര്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് നെറ്റ് അസെറ്റ് ഏറ്റവും ചുരുങ്ങിയതായി വേണ്ടിയിരുന്നത് 1.6 മില്യണ്‍ കനേഡിയന്‍ ഡോളറും എട്ട് ലക്ഷം കനേഡിയന്‍ ഡോളറുമായിരുന്നു.

Other News in this category4malayalees Recommends