എച്ച്-1 ബി വിസ തട്ടിപ്പ് നടത്തി വിദേശതൊഴിലാളികളെ അനധികൃതമായി യുഎസിലേക്കെത്തിച്ച് ചൂഷണം ചെയ്ത ഇന്ത്യന്‍ സിഇഒ പിടിയില്‍; യുഎസില്‍ രണ്ട് കമ്പനികള്‍ സ്ഥാപിച്ച പ്രദ്യുമ്‌ന കുമാല്‍ സമാലിന്റെ കെണിയില്‍ വീണത് 200 വിദേശികള്‍

എച്ച്-1 ബി വിസ തട്ടിപ്പ് നടത്തി വിദേശതൊഴിലാളികളെ അനധികൃതമായി യുഎസിലേക്കെത്തിച്ച് ചൂഷണം ചെയ്ത ഇന്ത്യന്‍ സിഇഒ പിടിയില്‍; യുഎസില്‍ രണ്ട് കമ്പനികള്‍ സ്ഥാപിച്ച  പ്രദ്യുമ്‌ന കുമാല്‍ സമാലിന്റെ കെണിയില്‍ വീണത് 200 വിദേശികള്‍

എച്ച്-1 ബി വിസ തട്ടിപ്പ് നടത്തി 200 വിദേശികളെ അനധികൃതമായി യുഎസിലേക്കെത്തിച്ച ഇന്ത്യന്‍ സിഇഒ ആയ 49കാരന്‍ പ്രദ്യുമ്‌ന കുമാല്‍ സമാല്‍ കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ചു. 200 കൗണ്ടുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഒഡീഷക്കാരനായ ഇയാളെ ഓഗസ്റ്റ് 28നായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. വാഷിംഗ്ടണിലെ സീയാറ്റില്‍-ടാകോമ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനായിരുന്നു ഇയാളെ പിടികൂടിയതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) ഒരു പത്രക്കുറിപ്പിലൂടെ പിറ്റേന്ന് സ്ഥിരീകരിച്ചിരുന്നു.


2010ല്‍ ഇയാള്‍ രണ്ട് ടെക്‌നോളജി സ്ഥാപനങ്ങള്‍ ആരംഭിച്ച് അതിന്റെ മറവിലായിരുന്നു വന്‍ വിസ തട്ടിപ്പ് നടത്തിയിരുന്നത്. സമാല്‍ നിയമവിരുദ്ധമായി ഒരു മള്‍ട്ടി-ഇയര്‍ വിസ തട്ടിപ്പ് റാക്കറ്റാണ് നടത്തിയിരുന്നത്.വാഷിംഗ്ടണിലെ റെഡ്‌മൊണ്ട് കേന്ദ്രീകരിച്ച് നടത്തിയരുന്ന ഐടി സര്‍വീസ് ഫേമായ ഡിവെന്‍സിയും ജിയോസ്പാറ്റിയല്‍ ഡാറ്റാ പ്രൊസസിംഗ് കമ്പനിയായ അസിമെട്രിയുമായിരുന്നു സമാല്‍ നടത്തിയിരുന്നത്. വിദേശികളായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനായി സമാല്‍ ഒരു ' ബെഞ്ച്-ആന്‍ഡ്-സ്വിച്ച്' സ്‌കീമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ഇതിലൂടെ യുഎസ് ഗവണ്‍മെന്റിനെ ഇയാള്‍ വഞ്ചിക്കുകയായിരുന്നുവെന്നും ഡിഒജെ വിശദീകരിക്കുന്നു.

സ്‌പെഷ്യാല്‍റ്റി ഒക്യുപേഷന്‍ കാറ്റഗറിക്ക് കീഴില്‍ ഫോറിന്‍ നാഷണല്‍ വിസകള്‍ ലഭിക്കുന്നതിനായി സമാല്‍ വ്യാജ ലെറ്ററുകളും പ്രസ്താവനകളും കൃത്രിമമായി സൃഷ്ടിച്ചിരുന്നുവെന്നും ഇയാള്‍ക്കെതിരെയുള്ള പരാതിയില്‍ ആരോപിക്കപ്പെടുന്നുണ്ട്. കോര്‍പറേറ്റ് ക്ലൈന്റുകള്‍ ഈ തൊഴിലാളികളെ ഉപയോഗിക്കാന്‍ സമ്മതിച്ചുവെന്ന കള്ളം പറഞ്ഞായിരുന്നു സമാലിന്റെ തട്ടിപ്പ്. തുടര്‍ന്ന് വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അപേക്ഷകള്‍ അംഗീകരിച്ച് കഴിഞ്ഞാല്‍ സമാലിന്റെ സ്ഥാപനങ്ങള്‍ ഇത്തരം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ വഴിയാധാരമാക്കും. എന്നാല്‍ അവരുടെ പേര് ക്ലൈന്റിന്റെ സൈറ്റിലുണ്ടാവുകയും ചെയ്യും. നാളിതു വരെ 200 ഇരകളാണ് സമാലൊരുക്കിയ കെണിയില്‍ വീണതെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends