യുഎസിലെ ജിഡിപിയില്‍ മൂന്നില്‍ രണ്ടുമേകുന്നത് കുടിയേറ്റക്കാര്‍; ബിസിനസുകളില്‍ 30 ശതമാനവും നടത്തുന്നത് ഇമിഗ്രന്റുകള്‍; സാമ്പത്തിക വികസനത്തിനും പുരോഗതിക്കും കുടിയേറ്റക്കാര്‍ അനിവാര്യം; അവരെ നാട് കടത്തിയാല്‍ യുഎസിന് ശനിദശയെന്ന് മുന്നറിയിപ്പ്

യുഎസിലെ ജിഡിപിയില്‍ മൂന്നില്‍ രണ്ടുമേകുന്നത് കുടിയേറ്റക്കാര്‍; ബിസിനസുകളില്‍ 30 ശതമാനവും നടത്തുന്നത് ഇമിഗ്രന്റുകള്‍; സാമ്പത്തിക വികസനത്തിനും പുരോഗതിക്കും കുടിയേറ്റക്കാര്‍ അനിവാര്യം; അവരെ നാട് കടത്തിയാല്‍ യുഎസിന് ശനിദശയെന്ന് മുന്നറിയിപ്പ്
യുഎസിലെ കുടിയേറ്റക്കാരെ ദ്രോഹിക്കുന്നതിനും സാധ്യമായേടുത്തോളം പേരെ ഇവിടെ നിന്നും കെട്ട് കെട്ട് കെട്ടിക്കുന്നതിനുള്ള സകല നടപടികളുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണല്ലോ. എന്നാല്‍ യുഎസിന്റെ സാമ്പത്തിക വികസനത്തിനും പുരോഗതിക്കും കുടിയേറ്റക്കാര്‍ അനിവാര്യമാണെന്ന് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നു. 2011 മുതല്‍ യുഎസിലെ ജിഡിപി വികസനത്തില്‍ കുടിയേറ്റക്കാരുടെ സംഭാവന മൂന്നില്‍ രണ്ടാണെന്നും ഈ പഠനത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

സിറ്റിഗ്രൂപ്പുമായി ചേര്‍ന്ന് താന്‍ നടത്തിയ പഠനത്തിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നതെന്ന് ബിസിനസ് ടൈംസില്‍ എഴുതിയ ലേഖനത്തിലൂടെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ലാന്‍ ഗോള്‍ഡിന്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ യുഎസിലേക്കുള്ള കുടിയേറ്റത്തെ വെട്ടിക്കുറയ്ക്കുന്നത് നല്ല രീതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ താറുമാറാക്കുമെന്നും ഈ പഠനം മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ഇമിഗ്രേഷന്‍ കൊണ്ട് ദീര്‍ഘകാല നേട്ടങ്ങളേറെ യുഎസിനുണ്ടാകുന്നുവെന്നും പ്രസ്തുത ഗവേഷണം എടുത്ത് കാട്ടുന്നു.

ഇവിടെയെത്തുന്ന സ്‌കില്‍ഡ് മൈഗ്രന്റുകള്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും ധനസൃഷ്ടിക്കുന്ന വഴിയൊരുക്കുന്നതും ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള ഉദാഹരണമായി എടുത്ത് കാട്ടാം. യുഎസില്‍ നിലവിലുള്ള ബിസിനസുകളില്‍ 30 ശതമാനവും നടത്തുന്നത് കുടിയേറ്റക്കാരാണ്. ജനസംഖ്യയില്‍ വെറും 14 ശതമാനം മാത്രമായിട്ടും കുടിയേറ്റക്കാര്‍ ബിസിനസില്‍ ഇത്ര നിര്‍ണായകമായി വര്‍ത്തിക്കുന്നുവെന്നത് അവര്‍ക്ക് ഇവിടുത്തെ സമ്പദ് വ്യവസ്ഥയിലുള്ള സ്വാധീനത്തെയാണ് എടുത്ത് കാട്ടുന്നതെന്നും ഈ പഠനം അടിവരയിടുന്നു. യുഎസില്‍ ഒരു ബില്യണ്‍ ഡോളറില്‍ കൂടുല്‍ നിക്ഷേപിച്ച സ്റ്റാര്‍ട്ടപ്പുകളായ യുണികോണ്‍സുകളില്‍ പകുതിയും കുടിയേറ്റക്കാരുടേതാണെന്നും അതിനാല്‍ അവരെ നാട് കടത്തുന്നത് യുഎസിന് വമ്പന്‍ തിരിച്ചടിയുണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പേകുന്നു.


Other News in this category4malayalees Recommends