സെക്‌സല്ല സെക്‌സ് ചാറ്റ് ; വിദ്യാര്‍ത്ഥികള്‍ക്ക് സെക്‌സിനേക്കാള്‍ താല്‍പര്യം സെക്‌സ് ചാറ്റുകളോട് ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിങ്ങനെ

സെക്‌സല്ല സെക്‌സ് ചാറ്റ് ; വിദ്യാര്‍ത്ഥികള്‍ക്ക് സെക്‌സിനേക്കാള്‍ താല്‍പര്യം സെക്‌സ് ചാറ്റുകളോട് ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിങ്ങനെ
വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്‌സിനേക്കാള്‍ താല്‍പര്യം സെക്‌സ് ചാറ്റിംഗിലാണെന്ന് പഠനം. സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ത്ഥികള്‍ ഇതില്‍ വ്യാപൃതരാണ്. ലോസ് ആഞ്ചല്‍സില്‍ 1300 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലോസ് ആഞ്ചല്‍സിലുള്ള സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. പ്രൊഫസര്‍ എറിക് റൈസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

സെക്‌സ് ചാറ്റിംഗിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യം. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ചാറ്റിംഗാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടുന്നത്. 11 വയസ്സു മുതലുള്ള വിദ്യാര്‍ത്ഥികള്‍ ഇത്തരം സെക്‌സ് ചാറ്റില്‍ ഏര്‍പ്പെടുന്നുണ്ട്. സെക്‌സ് വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനേക്കാള്‍ ഏഴു മടങ്ങ് അധികം താല്‍പര്യം സെക്‌സ് ചാറ്റിനോടാണെന്നും പഠനം പറയുന്നു. 11-13 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നടത്തിയ ചാറ്റിംഗില്‍ ദിവസവും നൂറു സെക്‌സ് മെസേജ് വരെ കൈമാറുന്നതായി പഠനം പറയുന്നു.ഇതു ഗുരുതരമായ രീതിയിലേക്കാണ് പോകുന്നത്. ഭാവിയിലിത് ലൈംഗീക വൈകൃതമായി മാറുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പരിശോധിക്കണമെന്നും പഠനം നിര്‍ദ്ദേശം നല്‍കുന്നു .

Other News in this category4malayalees Recommends