റോസാ ചെടിയില്‍ നിന്നുണ്ടായ മുറിവ് ; ഒടുവില്‍ നഷ്ടമായി ശരീരത്തിന്റെ പകുതിയോളം !!

റോസാ ചെടിയില്‍ നിന്നുണ്ടായ മുറിവ് ; ഒടുവില്‍ നഷ്ടമായി ശരീരത്തിന്റെ പകുതിയോളം !!
43 കാരിയായ ജൂലി ബോര്‍ഡിന് പൂന്തോട്ടവും ചെടികളുടെ പരിപാലനവും പ്രിയപ്പെട്ടതായിരുന്നു. പൂന്തോട്ടത്തില്‍ വച്ചാണ് ജൂലിയുടെ ഇടുപ്പില്‍ റോസാചെടിയുടെ മുള്ളു കൊണ്ട് ചെറിയ മുറിവുണ്ടായത്. ജൂലി അതു കാര്യമാക്കിയില്ല. ഒരാഴ്ചയ്ക്ക് ശേഷം അവസ്ഥ മോശമായി. ആശുപത്രിയില്‍ എത്തിയ്ക്കുമ്പോള്‍ ബോധം പോയിരുന്നു. കോമ അവസ്ഥയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. കൂടുതല്‍ പരിശോധനയിലാണ് മാംസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയ മൂലമാണ് നെക്രോടൈറ്റിങ് ഫാസിറ്റീസ് ആണ് ജൂലിയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. ഇതിനിടെ ഏഴു ശസ്ത്രക്രിയ നടത്തി ജൂലിയുടെ ശരീരത്തില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കി. ഇത്തരം ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ മരിക്കാനുള്ള സാധ്യത 97 ശതമാനമാണത്രെ. ജൂലി ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും അവരുടെ ഇടുപ്പും രണ്ടു കാലുകളും പൃഷ്ഠഭാഗവും പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടിവന്നു.

ഇത്രയും ഗുരുതരാവസ്ഥയില്‍ ആരും തിരികെ വന്നതായി ഓര്‍മ്മയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ജൂലി ഭാഗ്യവതിയാണെന്നും അവര്‍ പറയുന്നു. ഉയര്‍ന്ന അളവില്‍ ആന്റി ബയോട്ടിക് മരുന്നു കഴിച്ചാണ് ജൂലി കഴിയുന്നത്. തന്റെ ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ .

ശസ്ത്രക്രിയ മൂലമുണ്ടായ വടുക്കള്‍ മാറ്റാനായി ഇപ്പോള്‍ സ്‌കിന്‍ ഗ്രാഫ്റ്റിങ് നടത്തുന്നുണ്ട്. സാധാരാണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും ശസ്ത്രക്രിയ വേണ്ടിവരും .

Other News in this category4malayalees Recommends