ടി പി വധക്കേസ് രണ്ടാംപ്രതി കിര്‍മാണി മനോജിന് പരോളിനിടെ വിവാഹം ; വിവാഹം മതപരമായ ചടങ്ങുകളോടെ !

ടി പി വധക്കേസ് രണ്ടാംപ്രതി കിര്‍മാണി മനോജിന് പരോളിനിടെ വിവാഹം ; വിവാഹം മതപരമായ ചടങ്ങുകളോടെ !
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ പുതുച്ചേരി സിദ്ധാന്തന്‍ കോവിലില്‍ വച്ചാണ് നടന്നത്. മാഹി പന്തക്കല്‍ സ്വദേശിായ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജിന്റെയും വടകര സ്വദേശിയായ വധുവിന്റെയും വിവാഹം മതപരമായ ചടങ്ങുകളോടെയാണ് നടന്നത്.

ടിപി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജിന് വിവാഹത്തിനായി 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ടി പി കേസിന് പുറമേ ആര്‍ എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ് .

Other News in this category4malayalees Recommends