ടി പി കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് മറ്റൊരാളുടെ ഭാര്യയെ ; യുവാവ് പോലീസില്‍ പരാതി നല്‍കി

ടി പി കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് മറ്റൊരാളുടെ ഭാര്യയെ ; യുവാവ് പോലീസില്‍ പരാതി നല്‍കി
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി വിവാഹം കഴിഞ്ഞത് മറ്റൊരുത്തന്റെ ഭാര്യ. പ്രവാസിയായ യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. ബഹറിനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായി വടകര പോലീസിനെ സമീപിച്ചത്.

ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.

ഇത്തരത്തിലൊരു പരാതി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വിശമദമായ മൊഴിയെടുക്കുന്നതിനായി ഇന്നു വിളിച്ചുവരുത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

Other News in this category4malayalees Recommends