ട്രംപ് ഫാമിലി ഇമിഗ്രേഷന്റെ കടയ്ക്കല്‍ കത്തി വയ്ക്കാനൊരുങ്ങുന്നു; തിരിച്ചടി അമേരിക്കയ്ക്ക് തന്നെയെന്ന് മുന്നറിയിപ്പ്; സാമ്പത്തിക രംഗം താറുമാറാകും; വിവിധ രാജ്യങ്ങളുമായുള്ള ബന്ധം തകരും; വിദഗ്ധ തൊഴിലാളികള്‍ക്ക് ക്ഷാമമുണ്ടാകും

ട്രംപ് ഫാമിലി ഇമിഗ്രേഷന്റെ കടയ്ക്കല്‍ കത്തി വയ്ക്കാനൊരുങ്ങുന്നു;  തിരിച്ചടി അമേരിക്കയ്ക്ക് തന്നെയെന്ന് മുന്നറിയിപ്പ്; സാമ്പത്തിക രംഗം താറുമാറാകും; വിവിധ രാജ്യങ്ങളുമായുള്ള ബന്ധം തകരും; വിദഗ്ധ തൊഴിലാളികള്‍ക്ക് ക്ഷാമമുണ്ടാകും
യുഎസിലേക്കുള്ള ഫാമിലി ഇമിഗ്രേഷന്‍ വെട്ടിക്കുറക്കാന്‍ ട്രംപ് ശക്തമായി മുന്നോട്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ പ്രത്യാഘാതം വളരെ ശക്തമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പേകിയിട്ടുമുണ്ട്. അമേരിക്കയിലേക്ക് നിയമപരമായി കുടിയേറുന്നവര്‍ക്ക് കുടുംബാംഗങ്ങളെ ഇവിടേക്ക് സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടു വന്ന് ഗ്രീന്‍കാര്‍ഡുകള്‍ നേടിക്കൊടുക്കാന്‍ അനുവദിക്കുന്ന ഫാമിലി-ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വമ്പിച്ച അഴിച്ച് പണി നടത്താനും ഇത്തരം കുടിയേറ്റം കുറയ്ക്കാനുമുള്ള നിര്‍ദേശങ്ങളാണ് ട്രംപ് ഒരു പ്രസംഗത്തിനിടെ മുന്നോട്ട് വച്ചിരിക്കുന്നത്.

ഇത്തരം ചെയിന്‍ മൈഗ്രേഷനില്‍ വന്‍ നിയന്ത്രണം കൊണ്ട് വരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ നെടുംതൂണായ ഫാമിലി ഇമിഗ്രേഷനില്‍ വന്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്താനുള്ള ട്രംപിന്റെ നീക്കം വന്‍ ഭൂകമ്പം രാഷ്ട്രീയ മേഖലയിലും വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര മേഖലയിലുമുണ്ടാകുമെന്നാണ് അതത് രംഗങ്ങളിലെ വിദഗ്ധര്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും തൊഴില്‍ വിപണിയില്‍ വിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നതിന് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നുമുള്ള മുന്നറിയിപ്പും ശക്തമാണ്. ജനുവരിയില്‍ താന്‍ രാഷ്ട്രത്തോട് നടത്തിയ നിര്‍ണായകമായ പ്രസംഗത്തിലാണ് ട്രംപ് ഫാമിലി ഇമിഗ്രേഷന് വെട്ടിക്കുറയ്ക്കുന്നതിനുള്ള ഫോര്‍ പില്ലര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ചെയിന്‍ മൈഗ്രേഷന് അന്ത്യം കുറിക്കാനാണ് താന്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.


Other News in this category4malayalees Recommends