കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ ; അറസ്റ്റ് ചെയ്യുന്ന കാര്യവും പരിഗണനയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ ; അറസ്റ്റ് ചെയ്യുന്ന കാര്യവും പരിഗണനയില്‍
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രണ്ടു നിര്‍ണ്ണായ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ തെളിവുകള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ സംഘം വിസമ്മതിച്ചു. പീഡനം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട തെളിവാണെന്നാണ് സൂചന.

രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകും. ഫ്രാങ്കോ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പോലീസ് മേധാവി പറഞ്ഞു.

ഫ്രാങ്കോ 19 ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ പോലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയ്ക്ക് കൈമാറി. ജലന്ധര്‍ പോലീസ് ബിഷപ്പ് ഹൗസിലെത്തി നോട്ടീസ് ഫ്രാങ്കോയ്ക്ക് നേരിട്ടു നല്‍കും. 19ന് തന്നെ ബിഷപ്പ് ഹാജരാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നു തുടക്കമേ ബിഷപ്പ് വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ മുമ്പുള്ള സംഭവമായതിനാല്‍ മൊഴിമാറ്റുകയോ മറ്റോ ചെയ്യുന്നത് കേസിനെ ബാധിക്കും. ഇതിനാലാണ് അറസ്റ്റ് വൈകുന്നത്. കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നടപടിയെടുത്തതിന് ശേഷമാണ് മാനഭംഗപ്പെടുത്തിയെന്ന പരാതി പോലീസിന് ലഭിക്കുന്നത്. കേസ് നല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്ന ചോദ്യത്തിന് സഭയില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടാത്തതിനാല്‍ പോലീസിനെ സമീപിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ മറുപടി.

സഭാ അധികൃതര്‍ കന്യാസ്ത്രീയുടെ പരാതി ലഭിച്ചെന്ന് സമ്മതിക്കാതിരിക്കുന്നതും തിരിച്ചടിയാണ് .

Other News in this category4malayalees Recommends