സ്വന്തമായി സ്ഥലമില്ല, ഒറ്റയ്ക്കുമായി ; ഒടുവില്‍ ഭാര്യയുടെ മൃതദേഹം വീടിന് അകത്ത് സംസ്‌കരിച്ചു

സ്വന്തമായി സ്ഥലമില്ല, ഒറ്റയ്ക്കുമായി ; ഒടുവില്‍ ഭാര്യയുടെ മൃതദേഹം വീടിന് അകത്ത് സംസ്‌കരിച്ചു
ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് വീടിനുള്ളില്‍ സംസ്‌കരിച്ചു. ബിഹാറിലെ മധേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഹരിനാരായണ്‍ വിഷിദേവ് എന്നയാളാണ് ഭാര്യ സഹോഗ്യാ ദേവിയുടെ മൃതദേഹം താമസിക്കുന്ന വീടിനുള്ളില്‍ തന്നെ സംസ്‌കരിച്ചത്. ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അയല്‍വാസികളാരും സഹായിക്കാന്‍ വരാത്തതിനാലാണ് മൃതദേഹം വീടിനുള്ളില്‍ സംസ്‌കരിച്ചത്.

ദളിത് വിഭാഗത്തിലെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട അംഗമാണ് ഹരിനാരായണ്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് അന്തസ്സായി ജീവിക്കാനാകില്ലെന്നും അന്തസ്സോടെയുള്ള സംസ്‌കാരം പോലും അവര്‍ക്ക് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പൊതു ശ്മശാന സൗകര്യം ഇല്ലാത്തതു കൊണ്ടാണ് അയല്‍ക്കാരുടെ സഹായം തേടിയതെന്നും ആരും സഹായിക്കാന്‍ തയ്യാറാവാത്തതിനാല്‍ വീടിനുള്ളില്‍ സംസ്‌കാരം നടത്തുകയായിരുന്നുവെന്നും ഹരിനാരായണ്‍ പറഞ്ഞു.

ഭൂമിയില്ലാത്തതിന്റെ പേരില്‍ തന്റെ സഹോദരങ്ങള്‍ക്ക് ഈ ഗതി ഉണ്ടാവരുതെന്നും അതിനാല്‍ പൊതു ശ്മശാനത്തിന് അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു .Other News in this category4malayalees Recommends