ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യ ; കുടുംബം മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല ; സൈക്കോളജിക്കല്‍ ഓട്ടോപ്‌സി പറയുന്നതിങ്ങനെ

ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യ ; കുടുംബം മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല ; സൈക്കോളജിക്കല്‍ ഓട്ടോപ്‌സി പറയുന്നതിങ്ങനെ
ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിച്ചു. സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. മരണത്തിന്റെ ദുരൂഹത നീക്കാന്‍ മരിച്ചവരുടെ മാനസിക നില സൂക്ഷ്മ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജുലൈയിലാണ് സംഘം സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനെ സമീപിച്ചത്.

അവര്‍ ആത്മഹത്യ ഉദ്ദേശിച്ചിരുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയുടെ ഭാഗമായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മൂന്നംഗ വിദഗ്ധ സംഘം അയല്‍വാസികളുടെയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെ കുറിച്ചും വ്യക്തമായ പഠനം നടത്തി മരിച്ചു കിടന്ന വീട്ടില്‍ നിന്നും പത്തോളം പുസ്തകങ്ങള്‍ കണ്ടെത്തിയിരുന്നു. ഓരോ പുസ്തകത്തിലും ഓരോരുത്തരെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിരുന്നു. എങ്ങനെ പാപമോചനം ലഭിക്കുമെന്നതിന്റെ കുറിപ്പുകളും ഇതിലുണ്ടായിരുന്നു. മനശാസ്ത്രജ്ഞര്‍ ഇതെല്ലാം പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് .

Other News in this category4malayalees Recommends