കണ്‍മുന്നില്‍ കാമുകിയെ കൂട്ട ബാത്സംഗം ചെയ്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കണ്‍മുന്നില്‍ കാമുകിയെ കൂട്ട ബാത്സംഗം ചെയ്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കാമുകിയെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചത്തീസ്ഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം.സ്‌കൂളിന് സമീപം സവനും പെണ്‍കുട്ടിയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ യുവാക്കള്‍ എത്തി ഇരുവരെയും ആക്രമിക്കുകയും. ശേഷം പെണ്‍കുട്ടിയെ ബലാത്സം?ഗത്തിന് ഇരയാക്കുകയായിരുന്നു.

കഡ്‌ഗോര പൊലീസ് സ്റ്റേഷന് കീഴില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ബലാത്സഗം നടന്നത്. എന്നാല്‍, സംഭവം പുറത്തറിഞ്ഞിരുന്നില്ല. പക്ഷേ, പെണ്‍കുട്ടിയുടെ കാമുകന്‍ സവന്‍ സായ് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പെണ്‍കുട്ടി തന്നെ ബലാത്സംഗ വിവരം വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇഷ്!വര്‍ ദാസ് (22), ഖെം കന്‍വാര്‍ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഇതിന് ശേഷമുള്ള ദിവസം സംഭവങ്ങള്‍ ഗ്രാമത്തിലെ ചിലരോട് പ്രതികള്‍ പറഞ്ഞതായി മനസിലാക്കി സവന്‍ നാണക്കേട് മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് സവനെ കണ്ടെത്തിയത്Other News in this category4malayalees Recommends