ബിഷപ്പ് പറഞ്ഞതൊക്കെ കള്ളം ; രേഖകളും ഡ്രൈവറുടെ മൊഴിയും എതിര് ; കൃത്യം നടന്ന സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുണ്ടായിരുന്നു

ബിഷപ്പ് പറഞ്ഞതൊക്കെ കള്ളം ; രേഖകളും ഡ്രൈവറുടെ മൊഴിയും എതിര് ; കൃത്യം നടന്ന സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുണ്ടായിരുന്നു
കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തേക്കും. ബിഷപ്പ് നല്‍കിയ മൊഴിയിലും രേഖകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യത നിലനില്‍ക്കുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. ബിഷപ്പിന്റെയും കന്യാസ്ത്രീയുടേയും മൊഴികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു.

കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചു. ബിഷപ്പ് തന്നെ 13 തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ മൊഴി. 2014 മേയ് 5നായിരുന്നു ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് മൊഴി. പരാതിയില്‍ പറഞ്ഞ ദിവസം ബിഷപ്പ് മഠത്തിലുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

2014 മേയ് 5ന് താന്‍ കുറവിലങ്ങാട് ഇല്ലായിരുന്നുവെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് സത്യവാങ്മൂലത്തില്‍ അന്വേഷണസംഘം പറയുന്നു. തൃശൂരില്‍ നിന്ന് കുറവിലങ്ങാട് എത്തിയതായി രജിസ്റ്ററില്‍ പറയുന്നു. ഈ ദിവസം മുതലക്കോണം മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാലിവിടെ പോയതിന്റെ രേഖകള്‍ രജിസ്റ്ററിലില്ല.

ബിഷപ്പ് 2013ലായിരുന്നു മുതലക്കോണത്തെ മഠത്തില്‍ വന്നതെന്ന് രേഖകള്‍ പറയുന്നു. ഈ ദിവസത്തെ രജിസ്റ്ററില്‍ ഇതു രേഖപ്പെടുത്തിയിട്ടുമുണ്ട്. ബിഷപ്പിന്റെ ഡ്രൈവറും മൊഴി ഇങ്ങനെയാണ് നല്‍കിയത്. കേസില്‍ 34 രേഖകളാണ് പരിശോധിച്ചത്. ബിഷപ്പിന്റെ ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട് .

Other News in this category4malayalees Recommends